വീണ നായർ
1989 മെയ് 21 ന് ബാബുവിന്റെയും ലതികയുടെയും മകളായി കോട്ടയം ജില്ലയിൽ ജനിച്ചു. വീണ നായർ നാലാമത്തെ വയസ്സുമുതൽ നൃത്തം പഠിയ്ക്കാൻ തുടങ്ങിയിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയാണ് വീണ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ടെലിവിഷൻ പരമ്പരകളിലും കോമഡി പ്രോഗ്രാമുകളിലുമെല്ലാം അഭിനയിച്ച് പ്രേക്ഷക പ്രീതിനേടി. 2003 -ൽ ചേരി എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2014 -ൽ ഇറങ്ങിയ വെള്ളിമൂങ്ങ എന്ന സിനിമയിൽ വീണ നായർ ചെയ്ത വേഷം പ്രേക്ഷക ശ്രദ്ധ നേടി. ഇരുപതിലധികം സിനിമകളിൽ വീണ വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രഗത്ഭ നർത്തകിയായ വീണ നായർ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബിഗ്ബോസ് സീസൺ 2 -വിൽ വീണ നായർ ഒരു മത്സരാർത്ഥിയായിരുന്നു.
ഗായകനും, സംഗീതജ്ഞനും, നർത്തകനുമായ സ്വാതി സുരേഷ് ഭൈമിയെയാണ് വീണ നായർ വിവാഹം ചെയ്തത്. അവർക്ക് ഒരു മകനുണ്ട്. പേര് ധൻവിൻ.