വി എം വിനു

V M Vinu

കോഴിക്കോട് ചുങ്കത്ത് സ്കൂൾ, കോഴിക്കോട് ഫിസികൽ എഡ്യൂക്കേഷന്‍ സ്കൂൾ, ദേവഗിരി കോളേജ്, സ്കൂൾ ഓഫ് ഡ്രാമ(കോഴിക്കോട്)എന്നിവിടങ്ങളിലായി പഠനം. കോഴിക്കോട് കൽപ്പക ബസാറിൽ ബിൽ റൈറ്ററായി ജോലി ചെയ്തു, പിന്നീടു കുറച്ചുനാൾ മെഡിക്കൽ റെപ്പായി ജോലി ചെയ്തു. അതിനു ശേഷം കേരളദേശത്തിൽ ലേഖകനായി, അതിൽ കുറേ കഥകൾ എഴുതി.  സ്കൂൾ ഓഫ് ഡ്രാമയിൽ പ്രസിദ്ധ നാടകകൃത്ത് ജി ശങ്കരപിള്ളയുടെ ശിഷ്യനായിരുന്നു.  

നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു(ലളിതശ്രീയെ കമന്റ്ടിക്കുന്ന ചെറുപ്പക്കാരന്റെ വേഷം).
ചിന്ത രവിയുടെ ഒരേ തൂവൽ‌പ്പക്ഷികളിൽ സംവിധാന സഹായി ആയി സംവിധാന രംഗത്ത്  തുടക്കം,മുരളിയെ നായകനാക്കി ഹരിചന്ദനം എന്ന ചിത്രം തുടങ്ങി പക്ഷേ നിർമ്മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അച്ഛൻ : വിനയൻ ആകാശവാണിയിൽ ജോലി ചെയ്തിരുന്നു(നാടകകൃത്ത്)

അവലംബം : എതിരന്‍ കതിരവന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌