ടി എ റസാക്ക്

TA Rasak

ആദരാഞ്ജലികൾ..നിരവധി സിനിമകൾക്ക് രചന നിർവ്വഹിച്ച ടി എ റസാക്ക് 2016 ആഗസ്റ്റ് 15ന് മരണമടഞ്ഞു. കരൾ രോഗസംബന്ധമായ ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടയുന്നത്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.  ആദ്യ തിരക്കഥ 'ഘോഷയാത്ര'. ആദ്യം പുറത്തുവന്ന ചിത്രം 'വിഷ്ണുലോകം'. കാണാക്കിനാവ്, പെരുമഴക്കാലം, സ്നേഹം, വിഷ്ണുലോകം , ഗസൽ തുടങ്ങിയ ഹിറ്റ് സിനിമകളുടെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. ഉത്തമന്‍, ‌ആയിരത്തില്‍ ഒരുവന്‍ എന്നിവയും പുരസ്കാരങ്ങള്‍ നേടി. സഹസംവിധായകനായാണ് സിനിമയില്‍ ടി.എ.റസാഖിന്റെ അരങ്ങേറ്റം.