ജോസ് തോമസ്

Jose Thomas

മലയാള ചലച്ചിത്ര സംവിധായകൻ. വർക്കി തോമസിന്റെയും, എലിസബത്ത് തോമസിന്റെയും മകനായി 1963 ജൂലയൈ 30-ന് കോട്ടയത്ത് ജനിച്ചു. 1984-ൽ തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയിൽ സംവിധായകൻ ബാലു കിരിയത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോസ്തോമസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഷാജി കൈലാസ്,സിബിമലയിൽ, എം പി സുകുമാരൻ നായർ..തുടങ്ങിയ സംവിധായകരുടെയെല്ലാം അസോസിയേറ്റ് സംവിധായകനായി ജോസ് തോമസ് പ്രവർത്തിച്ചു.

ജോസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത് 1993-ൽ എന്റെ ശ്രീക്കുട്ടിയ്ക്ക് എന്ന സിനിമയിലൂടെയാണ്. തുടർന്ന് പതിനഞ്ചിലധികം സിനിമകൾ ജോസ് തോമസ് സംവിധാനം ചെയ്തു. ജോസ് തോമസ് സംവിധാനം ചെയ്ത സിനിമകളിൽ മാട്ടുപ്പെട്ടി മച്ചാൻ, സുന്ദര പുരുഷൻ, മായാമോഹിനി... എന്നീ സിനിമകൾ പ്രേക്ഷക പ്രീതിനേടിയവയാണ്.

1994-ലാണ് ജോസ് തോമസ് വിവാഹിതനാകുന്നത്. ഭാര്യയുടെ പേര് സിന്ധു ജോസ്തോമസ്. രണ്ടു കുട്ടികളാണ് ജോസ് തോമസ് - സിന്ധു ദമ്പതികൾക്കുള്ളത്. കെസിയ തെരേസ ജോസ്, ജോഹൻ ജോസ്.