കെ ഉദയകൃഷ്ണ
എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ ബൈജു കൊട്ടാരക്കര, ബാലുകിരിയത്ത് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. അതിനുശേഷം 1997 -ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് സിബി കെ തോമസിനോടൊപ്പം തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ഉദയ് കൃഷ്ണ തിരക്കഥാരചനയിലേയ്ക്ക് പ്രവേശിച്ചു. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം വർക്ക് ചെയ്തു.
തുടർന്ന് ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദരപുരുഷൻ, സി ഐ ഡി മൂസ, പുലിവാൽ കല്യാണം, വെട്ടം, ട്വന്റി 20. തുറുപ്പുഗുലാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, പോക്കിരി രാജ എന്നിവ ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളിൽ ചിലതാണ്. അവരുടെ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഉദയ് കൃഷ്ണ സ്വതന്ത്രമായി തിരക്കഥ, സംഭാഷണം എഴുതിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമാചരിത്രത്തിലെ റെക്കോഡ് കളക്ഷൻ നേടിയ പുലിമുരുകൻ ഉദയ് കൃഷ്ണയെ മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്താക്കി മാറ്റി. തുടർന്ന് മാസ്റ്റർപീസ്, ആറാട്ട് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം രചിച്ചു. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഉദയ് കൃഷ്ണ അവതാരം എന്ന സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാവുകയും ചെയ്തു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ടോക്കിയോ നഗറിലെ വിശേഷങ്ങൾ | ജോസ് തോമസ് | 1999 | |
| ഉദയപുരം സുൽത്താൻ | ഉണ്ണിക്കൃഷ്ണൻ്റെ സുഹൃത്ത് | ജോസ് തോമസ് | 1999 |
| രാമൻറെ ഏദൻതോട്ടം | ഉദയകൃഷ്ണ | രഞ്ജിത്ത് ശങ്കർ | 2017 |
| മാസ്റ്റർപീസ് | ഉദയകൃഷ്ണ | അജയ് വാസുദേവ് | 2017 |
| ഷൈലോക്ക് | അജയ് വാസുദേവ് | 2020 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| ഹിറ്റ്ലർ ബ്രദേഴ്സ് | സന്ധ്യാ മോഹൻ | 1997 |
| മീനാക്ഷി കല്യാണം | ജോസ് തോമസ് | 1998 |
| അമ്മ അമ്മായിയമ്മ | സന്ധ്യാ മോഹൻ | 1998 |
| മായാജാലം | ബാലു കിരിയത്ത് | 1998 |
| മൈ ഡിയർ കരടി | സന്ധ്യാ മോഹൻ | 1999 |
| ടോക്കിയോ നഗറിലെ വിശേഷങ്ങൾ | ജോസ് തോമസ് | 1999 |
| ഡാർലിങ് ഡാർലിങ് | രാജസേനൻ | 2000 |
| സുന്ദരപുരുഷൻ | ജോസ് തോമസ് | 2001 |
| സ്നേഹിതൻ | ജോസ് തോമസ് | 2002 |
| മലയാളിമാമനു വണക്കം | രാജസേനൻ | 2002 |
| സി ഐ ഡി മൂസ | ജോണി ആന്റണി | 2003 |
| പുലിവാൽ കല്യാണം | ഷാഫി | 2003 |
| റൺവേ | ജോഷി | 2004 |
| വെട്ടം | പ്രിയദർശൻ | 2004 |
| കൊച്ചിരാജാവ് | ജോണി ആന്റണി | 2005 |
| ചെസ്സ് | രാജ്ബാബു | 2006 |
| കിലുക്കം കിലുകിലുക്കം | സന്ധ്യാ മോഹൻ | 2006 |
| ലയൺ | ജോഷി | 2006 |
| തുറുപ്പുഗുലാൻ | ജോണി ആന്റണി | 2006 |
| ഇൻസ്പെക്ടർ ഗരുഡ് | ജോണി ആന്റണി | 2007 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 |
| ബാന്ദ്ര | അരുൺ ഗോപി | 2023 |
| നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | 2022 |
| മോൺസ്റ്റർ | വൈശാഖ് | 2022 |
| ബ്രൂസ് ലീ | വൈശാഖ് | 2022 |
| മധുരരാജ | വൈശാഖ് | 2019 |
| ആനക്കള്ളൻ | സുരേഷ് ദിവാകർ | 2018 |
| മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 |
| പുലിമുരുകൻ | വൈശാഖ് | 2016 |
| ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 |
| രാജാധിരാജ | അജയ് വാസുദേവ് | 2014 |
| മൈലാഞ്ചി മൊഞ്ചുള്ള വീട് | ബെന്നി പി തോമസ് | 2014 |
| പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
| ശൃംഗാരവേലൻ | ജോസ് തോമസ് | 2013 |
| മായാമോഹിനി | ജോസ് തോമസ് | 2012 |
| മിസ്റ്റർ മരുമകൻ | സന്ധ്യാ മോഹൻ | 2012 |
| ക്രിസ്ത്യൻ ബ്രദേഴ്സ് | ജോഷി | 2011 |
| പോക്കിരി രാജ | വൈശാഖ് | 2010 |
| കാര്യസ്ഥൻ | തോംസൺ | 2010 |
| മാജിക് ലാമ്പ് | ഹരിദാസ് | 2008 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 |
| ബാന്ദ്ര | അരുൺ ഗോപി | 2023 |
| മോൺസ്റ്റർ | വൈശാഖ് | 2022 |
| ബ്രൂസ് ലീ | വൈശാഖ് | 2022 |
| നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | 2022 |
| മധുരരാജ | വൈശാഖ് | 2019 |
| ആനക്കള്ളൻ | സുരേഷ് ദിവാകർ | 2018 |
| മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 |
| പുലിമുരുകൻ | വൈശാഖ് | 2016 |
| ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 |
| രാജാധിരാജ | അജയ് വാസുദേവ് | 2014 |
| മൈലാഞ്ചി മൊഞ്ചുള്ള വീട് | ബെന്നി പി തോമസ് | 2014 |
| ശൃംഗാരവേലൻ | ജോസ് തോമസ് | 2013 |
| പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
| മായാമോഹിനി | ജോസ് തോമസ് | 2012 |
| മിസ്റ്റർ മരുമകൻ | സന്ധ്യാ മോഹൻ | 2012 |
| ക്രിസ്ത്യൻ ബ്രദേഴ്സ് | ജോഷി | 2011 |
| കാര്യസ്ഥൻ | തോംസൺ | 2010 |
| പോക്കിരി രാജ | വൈശാഖ് | 2010 |
| മാജിക് ലാമ്പ് | ഹരിദാസ് | 2008 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഹിറ്റ്ലർ ബ്രദേഴ്സ് | സന്ധ്യാ മോഹൻ | 1997 |
| പള്ളിവാതുക്കൽ തൊമ്മിച്ചൻ | സന്ധ്യാ മോഹൻ | 1996 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ബോക്സർ | ബൈജു കൊട്ടാരക്കര | 1995 |
| കളമശ്ശേരിയിൽ കല്യാണയോഗം | ബാലു കിരിയത്ത് | 1995 |
| കല്യാൺജി ആനന്ദ്ജി | ബാലു കിരിയത്ത് | 1995 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | 2022 |
| മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 |
| മല്ലൂസിംഗ് | വൈശാഖ് | 2012 |


