കൊച്ചിരാജാവ്
കൊലപാതകക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഉണ്ണിയെ അവന്റെ അച്ഛൻ ചെന്നൈയിലേക്ക് അയക്കുന്നു. അവിടെ വച്ച് ഉണ്ണിയോട് പ്രണയം തോന്നിയ മീനാക്ഷിയോട് ഉണ്ണി തന്റെ ഭൂതകാലത്തെപ്പറ്റി വെളിപ്പെടുത്തുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സൂര്യനാരായണ വർമ്മ | |
അശ്വതി | |
മീര | |
പാർത്ഥസാരഥി | |
അമ്പത്തൂർ സിങ്കം | |
Main Crew
കഥ സംഗ്രഹം
സൂര്യനാരായണ വർമ്മ എന്ന ഉണ്ണി കൊലക്കുറ്റത്തിനുള്ള ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഉടനെ അവന്റെ മാതാപിതാക്കൾ അവനെ ചെന്നൈയിലെ ഒരു ലോ കോളേജിൽ ചേർത്തു. അവിടെ വച്ച് അയാൾ മീനാക്ഷിയെ കണ്ടുമുട്ടുകയും മീനാക്ഷിക്ക് ഉണ്ണിയോട് പ്രണയം തോന്നുകയും ചെയ്യുന്നു.ഉണ്ണിയോടുള്ള ഇഷ്ടം മീനാക്ഷിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ കല്യാണാലോചനയുമായി അവർ അവന്റെ വീട്ടിൽ ചെന്നു. ആ ബന്ധത്തിൽ താല്പര്യം തോന്നിയ ഉണ്ണിയുടെ അച്ഛൻ അതിനായി ഉണ്ണിയെ നിർബന്ധിക്കുന്നു. എന്നാൽ മുൻ കാമുകിയായ അശ്വതിയെ മറക്കാൻ തയ്യാറാകാതിരുന്ന ഉണ്ണിയെ അശ്വതിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിപ്പിച്ച് മീനാക്ഷിയുമായുള്ള വിവാഹത്തിന് അച്ഛൻ സമ്മതം നൽകുന്നു.
അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഉണ്ണിക്ക് അശ്വതിയുടെ ഫോൺ കോൾ വരുന്നതും അവൾ ഇപ്പോഴും തന്നെ കാത്തിരിക്കുകയാണെന്ന് ഉണ്ണിയറിയുന്നതും. ആശ്വതിയെപ്പറ്റി മീനാക്ഷിയോട് പറയാൻ ഉണ്ണി തീരുമാനിക്കുന്നു.മാതാപിതാക്കൾ മരിച്ച അവൾ അവളുടെ അമ്മാവന്മാരോടൊപ്പമാണ് താമസിച്ചിരുന്നത്. ഉണ്ണിയുമായുള്ള ബന്ധം എതിർത്ത അമ്മാവന്മാർ അവളുടെ സ്വത്തുക്കൾക്ക് വേണ്ടി മുറച്ചെറുക്കനുമായി അവളുടെ കല്യാണമുറപ്പിക്കുകയും ഉണ്ണി അവളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അശ്വതിയുടെ മുറച്ചെറുക്കൻ കൊല്ലപ്പെടുകയുമായിരുന്നു. കഥകൾ കേട്ട മീനാക്ഷി ആരുമറിയാതെ അവിടെ നിന്നും രക്ഷപ്പെടാൻ പറയുന്നു. മീനാക്ഷിയുടെ വിവാഹം മുടങ്ങിയതോടെ അവളുടെ വീട്ടുകാർ ഉണ്ണിയുടെ ശത്രുക്കളാകുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മൂന്നുചക്ര വണ്ടിയിത് |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം എം ജി ശ്രീകുമാർ |
നം. 2 |
ഗാനം
മുന്തിരിപ്പാടം പൂത്തു നിക്കണ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം ഉദിത് നാരായണൻ |
നം. 3 |
ഗാനം
കിനാവിൻ കിളികളേ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം കാർത്തിക്, മഞ്ജരി |
നം. 4 |
ഗാനം
മുറ്റത്തെ മുല്ലപ്പെണ്ണിനു |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം രാധികാ തിലക് |
നം. 5 |
ഗാനം
വിരൽ തൊട്ടു വിളിച്ചെങ്കിൽ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം സുജാത മോഹൻ, കെ ജെ ജീമോൻ |
നം. 6 |
ഗാനം
തങ്കക്കുട്ടാ തങ്കക്കുട്ടാ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം സുജാത മോഹൻ, അനൂപ് ശങ്കർ |
നം. 7 |
ഗാനം
സൂര്യൻ നീയാണ്ടാ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം വിദ്യാസാഗർ | ആലാപനം കെ ജെ യേശുദാസ് |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |