വിരൽ തൊട്ടു വിളിച്ചെങ്കിൽ

വീരാളിപ്പട്ട് പുതക്കെടീ വിരുതൊടു കണ്ണിൽ ചുരിക വിളക്കെടീ
നാക്കിലുറുമിച്ചുറ്റിച്ചെക്കനെ വീഴ്ത്തെടീ ആർച്ചപ്പെണ്ണേ ..
ആർച്ചപ്പെണ്ണേ .. .. ആർച്ചപ്പെണ്ണേ .. ആർച്ചപ്പെണ്ണേ ..

കായലരികത്ത് വലയെറീഞ്ഞൊരു കശക്ക് കശക്കെന്റെ ചുന്ദരീ
പ്രേമപ്പനിയുടെ പിശറു മാറ്റാൻ നാടാൻ വൈദ്യനെ കാണടീ

വിരൽ തൊട്ടു വിളിച്ചെങ്കിൽ 
ഒരാളെൻ മിഴിപൊത്തിച്ചിരിച്ചെങ്കിൽ (2)
എന്റെ മുടിത്തുമ്പുന്നുലച്ചെങ്കിൽ 
മെല്ലെയെൻ ചിരിച്ചെപ്പൊന്നുടച്ചെങ്കിൽ 
കുറൂമ്പൊന്നു പറഞ്ഞെങ്കിൽ 
എന്നുള്ളം  മുളപൊട്ടിവിരിഞ്ഞെങ്കിൽ
(വിരൽ.. )

പത്തുനിലപ്പന്തലിട്ടു പയ്യാരത്തൊങ്ങലിട്ടു
പവിഴപ്പൊട്ടവൻമാസം 
കൊത്തിവെച്ച മുത്തുവള പൂത്താലിതങ്കം തന്ന് 
കണിക്കൊന്ന മലർക്കാലം
ഒന്നും പറയാതെ എന്നെപ്പിരിയാതെ
അകലെ മുകിലായ് കാണാം
ആയിരം തിര എന്നെതൊട്ടു നീ തൊടും‌പോൽ 
ആവണിക്കളിയൂഞ്ഞാലാടി നീ തലോടും പോൽ
ഒന്നു മിണ്ടാം  ചുണ്ടിലുമ്മ വെക്കാം 
കുട്ടിരുന്ന് കുയിലായ് കുഴലൂതാം
(വിരൽ.. )

ഞെട്ടടർന്ന മൊട്ടിനുള്ളിൽ പൂക്കാലമെത്തിച്ചൊരു
പളുങ്കിളം തേൻ പൂവേ
എന്റെ നെഞ്ചിനുള്ളിലെന്നുമേകാന്ത നിമിഷങ്ങൾ
എത്തിനോക്കി കളിയാക്കി..
എന്നെ ഒളിക്കാതെ ... മഞ്ഞിൽ മറക്കാതെ
എന്നെ ഒളിക്കാതെ ... മഞ്ഞിൽ മറക്കാതെ
നിറവാർമ്മഴയായ് പൊഴിയാൻ
മാമയിൽപ്പിടയെന്നെ കണ്ടു മാരിവിൽ മിഴിയാൽ
മാർഗ്ഗഴിക്കുളിരെന്നെ നുള്ളീ നേർത്തൊരീണകമായ്
ഒന്നു മിണ്ടാം  ചുണ്ടിലുമ്മ വെക്കാം 
കുട്ടിരുന്ന് കുയിലായ് കുഴലൂതാം
(വിരൽ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viral Thottu Vilichenkil