കിനാവിൻ കിളികളേ

കിനാവിൻ കിളികളേ
നിലാവിൻ വളകളേ
താരാട്ടാൻ തംബുരു മീട്ടാൻ
വന്നാലും മൊഴികളേ
ചില്ലാമ്പൽ ചിറകുമായ്
കുന്നോളം കുളിരുമായ്
ചേക്കേറാൻ ചന്ദനക്കൂട്ടിൽ
വന്നാലും വാർതിങ്കളേ (കിനാവിൻ..)

നിന്നേക്കണ്ടതു തൊട്ടെന്നുള്ളിലൊരീണം നല്ലീണം
മെല്ലെ മിന്നിയ ദീപം പോലതിൻ നാളം വെൺ നാളം
കേൾക്കാത്തൊരു പാട്ടിൻ മധുരം മായാത്തൊരു മഞ്ഞിൻ കുളിര്
ഈറൻ മഴ വീഴും സന്ധ്യയിലാരോ ശ്രുതി മീട്ടും
പഞ്ചമ രാഗാഞ്ജലി കേൾക്കുമ്പോലെ
ഒരു വട്ടം കൂടി പലവട്ടം കൂടി അറിയാത്തൊരു പൂവിൽ ചാഞ്ചാടൂ  (കിനാവിൻ..)

മെല്ലെ മുല്ലകൾ മുറ്റത്തിന്നലെ രാവിൽ പൂമുടി
എല്ലാ മോഹവുമൊന്നായ് പൂത്ത പോലെ നീ പോലെ
അതിലീണം പെയ്തത് ചൂടാത്തൊരു ചെണ്ടായ് നിന്നത്
ഓടക്കുഴലൂതും കാറ്റിനു കാവൽ വരി വണ്ടായ് വന്നത്
ഈ മൗനം നീലാംബരിയല്ലേ
ഒരു വട്ടം കൂടി പലവട്ടം കൂടി വിരിയാത്തൊരു പൂവിൽ ചാഞ്ചാടാം  (കിനാവിൻ..)

-----------------------------------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinaavin Kilikale

Additional Info