മുറ്റത്തെ മുല്ലപ്പെണ്ണിനു

തെയ്യ് തെയ്യ് താരോ തെയ്യ് തെയ്യ് താരോ തകതെയ് താരോ 
ഏതോ സ്വപ്നം പോലൊരു ഗ്രാമം............(2)
മുറ്റത്തെ മുല്ലപ്പെണ്ണിന് നാണം..........നാണം 
കവിളിൽ മുത്തുന്ന തുമ്പിപ്പയ്യന് നാണം 
ആലപ്പുഴയുടെ തീരത്തുള്ളൊരു 
കാവിനകത്തെ പൂത്തിരുവാതിര 

നീ കേട്ടോ കേട്ടോ കിളിയേ 
നീ കേട്ടോ കേട്ടോ കാറ്റേ (2)
കൈ തൊട്ടാലെത്തും കനവിൽ 
മയിലാടും കുന്നിൻ ചെരുവിൽ 
ഒരാന്നി മരത്തിൻ തണലിൽ 
മണിമണ്ണില പൊഴിയും നേരം 
അവനെന്നോടിഷ്ടമായാൽ 
പാടുമേതോ മൂളിപ്പാട്ട്.......പൂത്തുമ്പിപ്പാട്ട് 
                                   (മുറ്റത്തെ........നാണം)

നീ കണ്ടോ കണ്ടോ പൂവേ 
നീ കണ്ടോ കണ്ടോ സന്ധ്യേ (2)
ഹരിചന്ദനമിട്ട കിനാവ് 
പൊൻകുംകുമമിട്ട വസന്തം 
ഒരു നന്മ കതിരണി മുറ്റം 
നൂറഴക് വിരിഞ്ഞൊരു സ്വർഗ്ഗം 
അതിലേതോ പൗർണമി രാവിൽ 
സ്വപ്നം കാണും തിങ്കൾ..........വെള്ളിത്തിങ്കൾ 
                                                 (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muttathe mulla

Additional Info

Year: 
2005