വിഷ്ണു നാരായണൻ
1978 മെയ് 28 ന് കൃഷ്ണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജ്ജനത്തിന്റെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. വാഴപ്പള്ളി ഗവണ്മെന്റ് ഹൈസ്ക്കൂളിലും, ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിലുമായിട്ടായിരുന്നു വിഷ്ണുവിന്റെ വിദ്യാഭ്യാസം.
നഗരവധു എന്ന ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജ്ജിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് തെങ്കാശിപ്പട്ടണം ഉൾപ്പെടെ ആറോളം സിനിമകളിൽ അസിസ്റ്റന്റ് ക്യമറാമാനായി. അതിനുശേഷം. സേതുരാമയ്യർ സി ബി ഐ, സി ഐ ഡി മൂസ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ വിഷ്ണു അസോസിയേറ്റ് ക്യാമറാമാനായി പ്രവർത്തിച്ചു.
വിഷ്ണു നമ്പൂതിരി അസുരവിത്ത് അസുരവിത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ അദ്ദേഹം ഛായാഗ്രഹണം നിർവ്വഹിച്ചു.
വിഷ്ണൂ നമ്പൂതിരിയുടെ ഭാര്യ ആര്യ എൻ നമ്പൂതിരി. രണ്ട് മക്കൾ അദിതി അന്തർജ്ജനം, ആദി കൃഷ്ണൻ.
വിലാസം - Vishnu Narayanan, Kizhakke Pallathillam , Vazhappally (west) P.O. Changanacherry , Kottayam -686103 . Email: vishnucaman@gmail.com Fb: https://www.facebook.com/vishnunarayannambuthiri Wiki: https://en.wikipedia.org/wiki/Vishnu_Narayanan