ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4
കൊച്ചി നഗരത്തിലെ ഒരു ബാങ്കിൽ നടക്കുന്ന മോഷണ ശ്രമവും അതിനൊപ്പം ബാങ്കിലുണ്ടാകുന്ന ഒരു കൊലപാതകവും ബാങ്കിങ്ങ് സമയത്തിനുള്ളിൽത്തന്നെ തീരുന്ന അന്വേഷണവും. ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ സിനിമ.
Actors & Characters
Actors | Character |
---|---|
ശ്രാവൺ വർമ്മ | |
രേവതി വർമ്മ ഐ പി എസ് | |
അവിനാഷ് ശേഖർ | |
അജയ് വാസുദേവൻ | |
വാസുദേവൻ | |
വികാരിയച്ഛൻ | |
ഹരി | |
ഹരിയുടെ ഭാര്യ | |
ഹരിയുടെ ഭാര്യാപിതാവ് | |
രാഹുൽ | |
രാഹുലിന്റെ കാമുകി | |
നന്ദൻ | |
ബാങ്ക് മാനേജർ | |
അജയ് വാസുദേവിന്റെ പ്രതിശ്രുത വധു | |
ഇടിക്കുള സ്റ്റീഫൻ | |
ഡോക്ടർ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
ലിമോ ബാങ്കിന്റെ കൊച്ചി ബ്രാഞ്ചിലെ ഒരു തിങ്കളാഴ്ച ദിവസം. വിവിധ ആവശ്യങ്ങൾക്കായി നിരവധി കസ്റ്റമേഴ്സ് രാവിലെത്തന്നെ ബാങ്കിലെത്തിയിട്ടുണ്ട്. സ്വർണ്ണാഭരണം പണയം വെയ്ക്കാൻ വന്നതാണ് ഹരി(ജയകൃഷ്ണൻ)യുടെ ഭാര്യ(ലക്ഷ്മി പ്രിയ) അവൾ പണവുമായി വരുന്നത് കാത്ത് പുറത്ത് അവളുടെ അച്ഛനും(രാഘവൻ) സഹോദരനും മകനുമുണ്ട്. സഹോദരന്റെ എം ബി ബി എസ് പഠനത്തിനു അച്ഛൻ ഹരിയോട് പണം ചോദിച്ചെങ്കിലും അയാൾ അച്ഛനെ അപമാനിച്ചയക്കുന്നു. സഹോദരനോട് വാത്സല്യമുള്ള ഹരിയുടേ ഭാര്യ ഹരിയറിയാതെ അവളുടെ സ്വർണ്ണം പണയം വെച്ച് പണം സംഘടിപ്പിക്കാനാണ് ബാങ്കിൽ ഇരിക്കുന്നത്.
കൌമാരം കടന്ന മകളു(ഷഫ്ന)മായി ഫെർണാണ്ടസ്(ശങ്കർ) ബാങ്കിൽ എത്തിയിട്ടുണ്ട്. മകൾക്കൊരു കാമുകനുണ്ടെന്നും ആ ബന്ധം തുടരാതിരിക്കാൻ മകളെ വാഗമണ്ണിലുള്ള ബന്ധുവിന്റെ വീട്ടിൽ കൊണ്ടു പോകുന്നതിനു മുൻപായി ബാങ്കിൽ നിന്ന് ചില രേഖകൾ വാങ്ങാൻ എത്തിയതാണ് അയാളും മകളും. എന്നാൽ അയാളും മകളും ബാങ്കിൽ വരുമെന്നറിഞ്ഞ് ബാങ്കിലെത്തിയിട്ടുണ്ട് മകളുടെ കാമുകനായ രാഹുലും(മുന്ന) രണ്ട് സുഹൃത്തുക്കളും. രാഹുലിന്റെ കാമുകിയെ വാഗമണ്ണിലേക്ക് പറഞ്ഞയക്കുന്നു എന്നറിഞ്ഞ ഉടനെ രാഹുലും സുഹൃത്തുക്കളും രാഹുലിനേയും കാമുകിയേയും രജിസ്റ്റർ വിവാഹം ചെയ്യാനും മറ്റൊരിടത്തേക്ക് പറഞ്ഞയക്കാനും പ്ലാൻ ചെയ്ത് വന്നതാണ് ബാങ്കിൽ.
എന്നാൽ അതേ ദിവസം തന്നെ ബാങ്കിന്റെ ലോക്കർ റൂമിൽ നിന്നും കനത്തു തുക മോഷ്ടിക്കാൻ തയ്യാറായി ഒരു ബാങ്ക് മോഷണ സംഘം പ്ലാൻ ചെയ്തു വന്നിട്ടുണ്ട് (നിഷാന്ത് സാഗർ, അരുൺ, കിരൺ രാജ്) വ്യക്തമായ പ്ലാനിങ്ങാണ് അവർ അതിനായി ചെയ്തിരിക്കുന്നത്. ഇവർ ബാങ്കിന്റെ ഉള്ളിൽ പല വശങ്ങളിലായി നിലയുറപ്പിക്കുന്നു. ആ സമയത്താണ് ഒരു വികാരിയച്ചൻ(അശോകൻ) ചെക്ക് മാറി പണം വാങ്ങാൻ ബാങ്കിലെത്തിയിരിക്കുന്നത്.
ഇതേ ദിവസം ഇതേ സമയത്തു തന്നെ നഗരത്തിലെ പ്രമുഖ ബിസിനസ്സ് മാനായ നന്ദനും(ഇർഷാദ്) ബാങ്കിലെത്തിയിട്ടുണ്ട്. രണ്ട് കോടി തുക തന്റെ അക്കൌണ്ടിൽ നിന്നും പിൻ വലിക്കുകയാണ് അയാളുടെ ഉദ്ദേശ്യം. അയാൾ ആകെ അസ്വസ്ഥനാണ്. കാരണം തലേ ദിവസം ഫ്ലാറ്റിന്റെ പാർക്കിങ്ങ് ഗ്രൌണ്ടിലെ കാറിൽ നിന്ന് നന്ദന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോയി. അവർക്ക് രണ്ട് കോടി കൊടുത്താൽ മകളെ അപായപ്പെടുത്താതെ തിരിച്ചു ലഭിക്കും. മകളെ തിരിച്ചു കിട്ടാനുള്ള വ്യഗ്രതയിൽ പോലീസിനെപ്പോലും അറിയിക്കാതെ രണ്ട് കോടി കൊടുത്ത് മകളെ തിരിച്ചു വാങ്ങുകയാണ് നന്ദന്റെ ലക്ഷ്യം.
രാവിലെ നിരവധി ബാങ്കിങ്ങ് ഇടപാടുള്ളതുകൊണ്ട് ബാങ്ക് സ്റ്റാഫ്സും ജനറൽ മാനേജരും (കൃഷ്ണ) വളരെ തിരക്കിലാണ്. മാനേജരുടെ സുഹൃത്തും ബാങ്കിന്റെ കസ്റ്റമറുമായ അജയ് വാസുദേവും(കൈലാഷ്) ബാങ്കിലെത്തിയിട്ടുണ്ട്. അയാൾക്ക് അന്ന് തന്നെ ഓസ്ട്രേലിയക്ക് പോകേണ്ടതാണ്. അതിന്റെ ഡീറ്റെയിത്സും മറ്റു അനുബന്ധ കാര്യങ്ങളും ബാങ്കാണ് ഏർപ്പാട് ചെയ്യുന്നത്. അതിനു വേണ്ടി ബാങ്കിലെത്തിയ അജയ് വാസുദേവ് തന്റെ മൊബൈലിൽ വളരെ തിരക്കിലാണ്. നിരവധി കാമുകിമാരുള്ള അജയ്അവരോടൊക്കെ മൊബൈലിൽ സംസാരിക്കുന്നു. അജയിന്റെ അമ്മാവന്റെ (മജീദ്) മകളു(സരയൂ)മായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് അച്ഛനും അമ്മയും (സത്താർ - അംബികാ മോഹൻ) പക്ഷെ, അയാൾക്ക് സ്ത്രീ എന്നത് വെറുമൊരു ലഹരിയായിരുന്നു.
രാവിലത്തെ തിരക്കു പിടിച്ച സമയത്തു തന്നെ കുറച്ച് ഐ ടി വിദ്യാർത്ഥികൾ (ബിയോൺ, വിഷ്ണുപ്രിയ) കാർ ലോണിനെപ്പറ്റിയറിയാൻ ബാങ്കിലെത്തുന്നു. ഇതേ സമയത്ത് തന്നെ ബാങ്കിൽ ഇടപാടുകൾക്കെന്നപോലെ മൂന്ന് അജ്ഞാതരും നിലയുറപ്പിച്ചിട്ടുണ്ട് (ജിഷ്ണു രാഘവൻ, റ്റിനി ടോം, മനോജ് പറവൂർ) അല്പസമയത്തിനു ശേഷം ശ്രാവൺ വർമ്മ (അനൂപ് മേനോൻ) എന്ന ചെറുപ്പക്കാരൻ ബാങ്കിലെത്തുന്നു. അയാൾ ആരോടൊക്കെയോ മൊബൈലിൽ സംസാരിക്കുകയും നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നുണ്ട്. അജ്ഞാതമാണ് ഇവരുടെ പ്രവൃത്തികൾ. ഇതിനിടയിൽ അജയ് വാസുദേവനും കാർലോണിനെക്കുറിച്ച് അന്വേഷിച്ചെത്തിയ സംഘവും തമ്മിൽ ചെറിയ വഴക്കുണ്ടാകുന്നു. വിദ്യാർത്ഥിസംഘത്തിലെ പെൺകുട്ടിയോട് അജയ് അപമര്യാദയായി പെരുമാറിയതായിരുന്നു വിഷയം. അതിനു അല്പസമയത്തിനു ശേഷം ബാങ്കിൽ കറണ്ട് പോകുന്നു. ജനറേറ്ററും പ്രവർത്തിക്കാത്തതിനാൽ ബാങ്ക് പൂർണ്ണമായും ഇരുട്ടിലാകുന്നു. ഇരുട്ടിൽ നിന്ന് ഏതോ ചെറുപ്പക്കാരന്റെ അമർത്തിപ്പിടീച്ച നിലവിളി കേൾക്കുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം കറണ്ട് വന്നപ്പോൾ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് അജയ് വാസുദേവൻ തറയിൽ കിടന്ന് പിടക്കുന്നതാണ് കണ്ടത്. അത് കണ്ട് എല്ലാവരും പരിഭ്രാന്തരാകുന്നു. അല്പ സമയത്തെ പിടച്ചിലിനു ശേഷം അജയ് വാസുദേവൻ മരണപ്പെടുന്നു. സ്ഥിതിഗതികൾ ഇങ്ങിനെയാണെന്ന് കണ്ട ശ്രാവൺ വർമ്മ താൻ ആരാണെന്നും എന്തിനു ബാങ്കിൽ എത്തിയെന്നും ജനറൽ മാനേജരോടും അവിടെ കൂടി നിന്ന കസ്റ്റമേഴ്സിനോടും വെളിപ്പെടുത്തുന്നു. റോബറി നടക്കുമെന്ന് കരുതിയ ബാങ്കിൽ ഒരു കൊലപാതകം തന്നെ നടക്കുന്നു.
തുടർന്ന് അത്യന്തം സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങൾ
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Contributors | Contribution |
---|---|
പൂർണ്ണ വിവരങ്ങൾ ചേർത്തു |