കൈലാഷ്
Kailash
മലയാള ചലച്ചിത്ര നടൻ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. ജൂനിയർ ആർട്ടിസ്റ്റായാണ് കൈലാഷിന്റെ അഭിനയജീവിതം തുടങ്ങുന്നത്. 2008-ൽ ഇറങ്ങിയ പാർത്ഥൻ കണ്ട പരലോകം- ആയിരുന്നു ആദ്യ സിനിമ. 2009- ൽ നീലത്താമര എന്ന ചിത്രത്തിൽ നായകനായത് കൈലാഷിന്റെ അഭിനയ ജീവിതത്തിന് ഒരു വഴിത്തിരിവായി. ശിക്കാർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, യുഗപുരുഷൻ, ബാങ്കിംഗ് ഹവേൾസ് 10 - 4, ഒടിയൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
കൈലാഷിന്റെ ഭാര്യയുടെ പേര് ദിവ്യ. രണ്ട് കുട്ടികളാണ് അവർക്കുള്ളത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പാർത്ഥൻ കണ്ട പരലോകം | കഥാപാത്രം കുഞ്ഞിഖാദർ | സംവിധാനം പി അനിൽ | വര്ഷം 2008 |
സിനിമ വേനൽമരം | കഥാപാത്രം | സംവിധാനം മോഹനകൃഷ്ണൻ | വര്ഷം 2009 |
സിനിമ നീലത്താമര | കഥാപാത്രം ഹരിദാസ് | സംവിധാനം ലാൽ ജോസ് | വര്ഷം 2009 |
സിനിമ യുഗപുരുഷൻ | കഥാപാത്രം | സംവിധാനം ആർ സുകുമാരൻ | വര്ഷം 2010 |
സിനിമ ഒരു സ്മോൾ ഫാമിലി | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2010 |
സിനിമ ബെസ്റ്റ് ഓഫ് ലക്ക് | കഥാപാത്രം സൂര്യ | സംവിധാനം എം എ നിഷാദ് | വര്ഷം 2010 |
സിനിമ ശിക്കാർ | കഥാപാത്രം മനു | സംവിധാനം എം പത്മകുമാർ | വര്ഷം 2010 |
സിനിമ പെൺപട്ടണം | കഥാപാത്രം മണീ | സംവിധാനം വി എം വിനു | വര്ഷം 2010 |
സിനിമ ഡയമണ്ട് നെക്ലേയ്സ് | കഥാപാത്രം ഡോ. അരുൺ കുമാറിന്റെ കൂട്ടുകാരൻ | സംവിധാനം ലാൽ ജോസ് | വര്ഷം 2012 |
സിനിമ ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 | കഥാപാത്രം അജയ് വാസുദേവൻ | സംവിധാനം കെ മധു | വര്ഷം 2012 |
സിനിമ വൈഡൂര്യം | കഥാപാത്രം ശ്രീകുട്ടൻ | സംവിധാനം ശശീന്ദ്ര കെ ശങ്കർ | വര്ഷം 2012 |
സിനിമ മദിരാശി | കഥാപാത്രം ജയകൃഷ്ണൻ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
സിനിമ താങ്ക് യൂ | കഥാപാത്രം പോലീസ് ഉദ്യോഗസ്ഥൻ കിഷോർ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2013 |
സിനിമ 10.30 എ എം ലോക്കൽ കാൾ | കഥാപാത്രം വിഷ്ണു/ഗൗതം | സംവിധാനം മനു സുധാകരൻ | വര്ഷം 2013 |
സിനിമ മൈലാഞ്ചി മൊഞ്ചുള്ള വീട് | കഥാപാത്രം | സംവിധാനം ബെന്നി പി തോമസ് | വര്ഷം 2014 |
സിനിമ ഭൂമിയുടെ അവകാശികൾ | കഥാപാത്രം മോഹനചന്ദ്രൻ നായർ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2014 |
സിനിമ കസിൻസ് | കഥാപാത്രം | സംവിധാനം വൈശാഖ് | വര്ഷം 2014 |
സിനിമ ഹോംലി മീൽസ് | കഥാപാത്രം സജിത്ത് | സംവിധാനം അനൂപ് കണ്ണൻ | വര്ഷം 2014 |
സിനിമ രാജമ്മ@യാഹു | കഥാപാത്രം അബി | സംവിധാനം രഘുരാമ വർമ്മ | വര്ഷം 2015 |
സിനിമ ഇവൻ മര്യാദരാമൻ | കഥാപാത്രം | സംവിധാനം സുരേഷ് ദിവാകർ | വര്ഷം 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രെയ്സ് ദി ലോർഡ് | സംവിധാനം ഷിബു ഗംഗാധരൻ | വര്ഷം 2014 |