അനു റാം

Anu Ram
Anu Ram
Date of Birth: 
Sunday, 6 March, 1983
അനുറാം
സംവിധാനം: 5
കഥ: 2
സംഭാഷണം: 4
തിരക്കഥ: 4

മലയാള ചലച്ചിത്ര രംഗത്ത് അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ തെളിയിച്ച അനു റാം തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ സ്വദേശിയാണ്. കടയ്ക്കാവൂരിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. 2015 -ൽ കല്യാണിസം എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചുകൊണ്ടാണ് അനു റാം സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 

അതിനുശേഷം ദംആഴംകള്ളംമറുവശം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. കള്ളം ഒഴികെയുള്ള സിനിമകളുടെ തിരക്കഥ,സംഭാഷണം അനു റാം തന്നെയായിരുന്നു. ആഴം, മറുവശം എന്നീ സിനിമകളുടെ കഥയും അനു റാം രചിച്ചതായിരുന്നു. കള്ളം എന്ന തന്റെ സിനിമയിലും 5ൽ ഒരാൾ തസ്കരൻ എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.