അനൂപ് കണ്ണൻ

Anoop Kannan

മലയാള ചലച്ചിത്ര സംവിധായകൻ. എറണാംകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ കേശവൻ നായരുടെയും വത്സല കുമാരിയുടെയും മകനായി ജനിച്ചു. ലാൽ ജോസിന്റെ സംവിധാന സഹായിയായി രസികൻ എന്ന ചിത്രത്തിലായിരുന്നു അനൂപ് കണ്ണന്റെ തുടക്കം. ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, മുല്ല എന്നീ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. കയ്യൊപ്പ് എന്ന ചിത്രത്തിൽ രഞ്ജിത്തിന്റെ അസോസിയേറ്റായും വർക്ക് ചെയ്തു.

അനൂപ് കണ്ണൻ സ്വതന്ത്ര സംവിധായകനാകുന്നത് 2012 ലാണ്. മമ്മൂട്ടിയെ നായകനാക്കി ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രമാണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. തുടർന്ന് 2014 ൽ ഹോംലി മീൽസ് എന്ന ചിത്രവും സംവിധാനം ചെയ്തു. 2017 ൽ അനൂപ് കണ്ണൻ സ്റ്റോറീസ് എന്ന ബാനറിൽ ഒരു മെക്സിക്കൻ അപാരത എന്ന സിനിമ നിർമ്മിച്ചു.

2017ൽ അനൂപ് വിവാഹിതനായി, രേണു നായരാണ് ഭാര്യ.