വിപിൻ ആറ്റ്‌ലി

Vipin Atley
Vipin Atley
എഴുതിയ ഗാനങ്ങൾ: 2
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 6
കഥ: 5
സംഭാഷണം: 6
തിരക്കഥ: 6

മലയാള സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവും നിർമ്മാതാവുമൊക്കെയായി പ്രവർത്തിയ്ക്കുന്നയാളാണ് വിപിൻ ആറ്റ്ലി.  ഒരു ടെലിവിഷൻ ഷോയിലെ വിപിൻ ആറ്റ്ലിയുടെ പ്രകടനം കണ്ടിഷ്ടപ്പെട്ട സംവിധായകൻ ലാൽ ജോസാണ് തന്റെ നിർമ്മാണ കമ്പനിയുടെ കീഴിൽ നിർമ്മിയ്ക്കുന്ന ഹോംലി മീൽസ് എന്ന സിനിമയിൽ വിപിനെ നായകനാക്കി നിർദ്ദേശിയ്ക്കുന്നത്. അനൂപ് കണ്ണൻ സംവിധാനം ചെയ്ത ഹോംലി മീൽസിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വിപിനായിരുന്നു. സിനിമയിൽ അഭിനേതാവാകുന്നതിനു മുൻപ് വിപിൻ പരസ്യ ചിത്രങ്ങളിലും ചില സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

2015 ൽ ബെൻ എന്ന സിനിമ വിപിൻ കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തു. അതിനുശേഷം മ്യൂസിക്കൽ ചെയർവട്ടമേശസമ്മേളനം ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. ഹോംലി മീൽസിനുശേഷം താൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിൽ മാത്രമാണ് വിപിൻ അഭിനയിച്ചത്.

മ്യൂസിക്കൽ ചെയർ, ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്നീ സിനിമകളിലൂടെ അദ്ദേഹം നിർമ്മാതാവുമായി. വട്ടമേശ സമ്മേളനം, ബെൻ എന്നീ ചിത്രങ്ങൾക്ക് വിപിൻ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു. ബെൻ എന്ന സിനിമയ്ക്ക് വേണ്ടി രണ്ടു ഗാനങ്ങൾ രചിച്ച് സംഗീതം നൽകിയ വിപിൻ ആറ്റ്ലി. ഹോംലി മീൽസ് എന്ന സിനിമയിൽ ഒരു ഗാനം ആലപിയ്ക്കുകയും ചെയ്തു.