സോനു ശിശുപാൽ

Sonu Sisupal

സംവിധാന സഹായിയായിക്കൊണ്ടാണ് സോനു ശിശുപാൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്കുന്നത്. പ്രിയദർശന്റെ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. Kabhi Na Kabhi, Virasat എന്നീ ഹിന്ദി സിനിമകളൂൾപ്പെടെ നിരവധി സിനിമകളിൽ പ്രിയദർശനോടൊപ്പം പ്രവർത്തിച്ചു. 

2002 -ൽ കാലചക്രം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സോനു ശിശുപാൽ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മോഹൻലാലിനെ നായകനാക്കി 2004 -ൽ വാമനപുരം ബസ് റൂട്ട് എന്ന സിനിമ ചെയ്തു. അതിനുശേഷം 2006 -ൽ ജയം എന്നൊരു സിനിമകൂടി അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ കൂടിയായ സോനു ശിശുപാൽ താൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലേയും ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത The Terrorist എന്ന ചിത്രത്തിൽ സോനു ശിശുപാൽ ഒരു വേഷം ചെയ്തിട്ടുണ്ട്.

 

സോഹൻ ശിശുപാൽ - Facebook