താനേ എന്‍ തമ്പുരു
താനേ എന്‍ തമ്പുരു മൂളി
വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി
സ്വരരാഗ സാന്ദ്രമായി
താനേ എന്‍ തമ്പുരു മൂളി
വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി
സ്വരരാഗ സാന്ദ്രമായി
താനേ എന്‍ തമ്പുരു
ചുരുള്‍ മുടിത്തുമ്പഴിഞ്ഞു വീണു
നിന്‍ മുഖമതില്‍ ഞാനൊളിപ്പിക്കെ (2)
കളിവാക്കിന്‍ കല്‍ക്കണ്ടമായി നിന്റെ
മണിച്ചുണ്ടില്‍ ഞാനുമ്മവെയ്ക്കെ
എന്തേ നീയൊന്നും മിണ്ടീലാ
മിണ്ടീലാ
താനേ എന്‍ തമ്പുരു മൂളി
വിരഹാര്‍ദ്രയായി
അനുരാഗ രാഗലോലയായി
സ്വരരാഗ സാന്ദ്രമായി
താനേ എന്‍ തമ്പുരു
മഴയുടെ മര്‍മ്മരം കാതോര്‍ത്തുറങ്ങവേ
ജനലഴിവാതിലില്‍ നീ വരുന്നൂ (2)
ഒരു സ്വപ്നമാവാം എന്‍ നെഞ്ചിലോര്‍മ്മകള്‍
മധുരിച്ച മാധുര്യമാവാം
എന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാ
താനേ എന്‍ തമ്പുരു മൂളി
വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി
സ്വരരാഗ സാന്ദ്രമായി
താനേ എന്‍ തമ്പുരു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thane en thampuru