ഉണ്ണിമാവിലൂയലിട്ട തെന്നലേ
ഉണ്ണിമാവിലൂയലിട്ട തെന്നലേ
മഞ്ഞിൻ വെണ്ണിലാവു ഞൊറിയുടുത്ത തെന്നലേ (2)
ആരു നിന്റെ കൈവളക്ക് കുഞ്ഞികാറ്റു തൊങ്ങലിട്ടു
ആരു നിന്റെ കണ്‍തടത്തിലന്നാദ്യം ഉമ്മ വച്ചു
ആരു നിന്റെ പൂങ്കാതിൽ കമ്മലിട്ടു
ഉണ്ണിമാവിലൂയലിട്ട തെന്നലേ
മഞ്ഞിൻ വെണ്ണിലാവു ഞൊറിയുടുത്ത തെന്നലേ
താളും തകരയും പൂക്കുന്ന തൊടികളിൽ
തൊടികളിൽ ..തൊടികളിൽ ...
തങ്കവർണ്ണ ശലഭമായി നീ പറന്നിറങ്ങി (2)
ആദ്യാനുരാഗ തുളസിക്കതിർകൊണ്ടെൻ
ആത്മസംഗീതം ജപിച്ചുണർത്തീ
മറക്കില്ല മറക്കില്ല ഒരുനാളും മനസ്സിലെ താരാട്ട്
പാട്ടഴെകെ അഴകേ ...
ഉണ്ണിമാവിലൂയലിട്ട തെന്നലേ
മഞ്ഞിൻ വെണ്ണിലാവു ഞൊറിയുടുത്ത തെന്നലേ
പൂവും പുഴകളും പാടുന്ന രാത്രിയിൽ ..
രാത്രിയിൽ ..രാത്രിയിൽ ..
പുഷ്യരാഗ വർണ്ണമായി നീ പെയ്തിറങ്ങി (2)
രാവിന്റെ നക്ഷത്ര തിരിയിട്ടു നീയെന്റെ
രാഗില ദീപകം കൊളുത്തിവച്ചു
മറക്കില്ല മറക്കില്ല ഒരുനാളും മനസ്സിലെ താരാട്ട്
പാട്ടഴെകെ അഴകേ ... ഉം ..
ഉണ്ണിമാവിലൂയലിട്ട തെന്നലേ
മഞ്ഞിൻ വെണ്ണിലാവു ഞൊറിയുടുത്ത തെന്നലേ
ആരു നിന്റെ കൈവളക്ക് കുഞ്ഞികാറ്റു തൊങ്ങലിട്ടു
ആരു നിന്റെ കണ്‍തടത്തിലന്നാദ്യം ഉമ്മ വച്ചു
ആരു നിന്റെ പൂങ്കാതിൽ കമ്മലിട്ടു
ഉണ്ണിമാവിലൂയലിട്ട തെന്നലേ
മഞ്ഞിൻ വെണ്ണിലാവു ഞൊറിയുടുത്ത തെന്നലേ