നിറഗോപിക്കുറി ചാര്‍ത്തി

നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടി
യദുനാഥന്‍ ഉണരുന്ന യാമം (2)
പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ള
പ്രണയത്തിന്‍ ലയഭാവമുണ്ടോ
അതിലറിയാത്ത ശ്രുതിഭേദമുണ്ടോ
നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടി
യദുനാഥന്‍ ഉണരുന്ന യാമം

ഒരോ മനസ്സിന്റെ ഓടക്കുഴല്‍ത്തണ്ടില്‍
ഓര്‍മ്മതന്‍ ശ്രീരാഗം ഉണരുന്നുവോ (2)
നിന്റെ വൃന്ദാവന ശിശിരത്തില്‍ നിര്‍മ്മാല്യ
പുണ്യങ്ങള്‍ അറിയുന്നുവോ
നിന്റെ നിര്‍വ്വേദമറിയുന്നുവോ
പരിപാഹി പാഹിമാം ഗോപാലാ
പരമേശ്ശ പാഹിമാം ഗോപാലാ
ഹരിനാമ പാഹിമാം ഗോപാലാ
വനമാലി പാഹിമാം ഗോപാലാ
പരിപാഹി പാഹിമാം ഗോപാലാ
പരമേശ്ശ പാഹിമാം ഗോപാലാ
ഹരിനാമ പാഹിമാം ഗോപാലാ
വനമാലി പാഹിമാം ഗോപാലാ
നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടി
യദുനാഥന്‍ ഉണരുന്ന യാമം

പാടാന്‍ തുടങ്ങുന്ന നീലക്കടമ്പിന്‍ മേല്‍
പ്രാണന്റെ കാമ്പോജി ഉണരുന്നുവോ (2)
പീതാംബരത്തിന് കസവിട്ട സന്ധ്യക്ക്
യദുകുല ലാവണ്യമോ
നിന്റെ കണ്ണീരിന്‍ മാധുര്യമോ

പരിപാഹി പാഹിമാം ഗോപാലാ
പരമേശ്ശ പാഹിമാം ഗോപാലാ
ഹരിനാമ പാഹിമാം ഗോപാലാ
വനമാലി പാഹിമാം ഗോപാലാ
പരിപാഹി പാഹിമാം ഗോപാലാ
പരമേശ്ശ പാഹിമാം ഗോപാലാ
ഹരിനാമ പാഹിമാം ഗോപാലാ
വനമാലി പാഹിമാം ഗോപാലാ

നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടി
യദുനാഥന്‍ ഉണരുന്ന യാമം (2)
പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ള
പ്രണയത്തിന്‍ ലയഭാവമുണ്ടോ
അതിലറിയാത്ത ശ്രുതിഭേദമുണ്ടോ
നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടി
യദുനാഥന്‍ ഉണരുന്ന യാമം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
niragopikkuri charthi

Additional Info

Year: 
2004

അനുബന്ധവർത്തമാനം