ദി റിപ്പോർട്ടർ

Released
The reporter malayalam movie
കഥാസന്ദർഭം: 

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ദി റിപ്പോർട്ടർ. മാധ്യമപ്രവർത്തകർ സമൂഹത്തോട് ഏറെ പ്രതിബദ്ധത ഉള്ളവരായിരിക്കണം എന്ന അഭിപ്രായക്കാരിയാണ് പത്രപ്രവർത്തകയായ താര വിശ്വനാഥ്‌. നീതി ലഭിക്കാത്തവർക്ക് വേണ്ടി അവൾ പൊരുതി. തിന്മകൾക്കും അനീതിക്കുമെതിരെ അവൾ പ്രതികരിച്ചു. അവൾക്ക് മുന്നിലെ പുതിയ വിഷയം സാറ എന്ന പെണ്‍കുട്ടിയുടെ ദുരന്തമായിരുന്നു. ഈ ദുരന്തത്തിന്റെമേൽ മാധ്യമങ്ങൾ ഒന്നായി തിരിഞ്ഞുവെങ്കിലും താരയുടെ ഇടപെടലുകൾ ഉറച്ചതായിരുന്നു. താരയുടെ തുടർന്നുള്ള വെല്ലുവിളികളാണ് ദി റിപ്പോർട്ടർ ചിത്രം പറയുന്നത്.

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 6 March, 2015

കുസൃതിക്കുറുപ്പ് , ഷാർജ റ്റു ഷാർജ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വേണുഗോപൻ സംവിധാനം ചെയ്ത സിനിമയാണ് 'ദി റിപ്പോർട്ടർ'. കെ ആർ ബാബുരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി, കൈലാഷ്, അനന്യ , അഭിനയ, ലെന ,മധുപാൽ തുടങ്ങിയവർ അഭിനയിക്കുന്നു.

the reporter movie poster

gwg-yTyQ_lU