ഗീത വിജയൻ

Geetha Vijayan
ഗീതാ വിജയൻ

മലയാളചലച്ചിത്ര താരം. 1972- ജൂൺ 22-ന് തൃശ്ശൂരിൽ ജനിച്ചു. അച്ഛൻ ഡോക്ടർ വിജയൻ, അമ്മ ശാരദാമണി.തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലാണു ഗീത പത്തുവരെ പഠിച്ചത്. കോളജ് വിദ്യാഭ്യാസം ചെന്നൈയിൽ.  ഗീത വിജയന്റെ ബന്ധുവായിരുന്ന പ്രശസ്ഥ നടി രേവതിയാണ് ഗീതയെ ചലച്ചിത്ര മേഖലയിലേയ്ക്കെത്തിയ്ക്കുന്നത്. സിദ്ദിഖ്-ലാൽ സ\സംവിധാനം ചെയ്ത് 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ ആയിരുന്നു ആദ്യ ചിത്രം. അതിലെ ഗീത വിജയൻ അവതരിപ്പിച്ച മായ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ ഗീത വിജയനെ തേടി നിരവധി സിനിമകൾ വന്നു. നായികയായും സഹനായികയായും സ്വഭാവനടിയായുമെല്ലാം നൂറിലധികം മലയാള ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,ഹിന്ദി സിനിമകളിലും ഗീത അഭിനയിച്ചിട്ടുണ്ട്. നാലു ഹിന്ദി ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചു. തേന്മാവിൻ കൊമ്പത്ത്- ന്റെ റീമേക്കായ സാത്ത് രംഗ് കി സപ്നേ ആയിരുന്നു അതിലൊന്ന്.

നടനും മോഡലുമായ സതീഷ് കുമാറിനെയാണ് ഗീത വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം ഇപ്പോൾ ചെന്നൈയിൽ താമസിയ്ക്കുന്നു.