ഗാന്ധർവ്വം
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സാം അലക്സാണ്ടർഓ | |
എസ് ഐ സോമൻ | |
മമ്മൂഞ്ഞ് | |
മെസ്തിരി | |
പ്രേമൻ | |
മേഴ്സിക്കുട്ടി, സാമിന്റെ അമ്മ | |
സോണി | |
കൊട്ടാരക്കര കോമളം | |
കൃഷ്ണൻ കുട്ടി | |
കോമളത്തിന്റെ അച്ഛൻ | |
വിഷ്ണു മേനോൻ | |
ശ്രീദേവി മേനോൻ | |
ലക്ഷ്മി | |
രാജ് കുമാർ | |
ഐ ജി രവീന്ദ്രൻ നായർ | |
പോലീസുകാരൻ | |
വക്കീൽ | |
Main Crew
കഥ സംഗ്രഹം
- നിർമ്മാതാവ് സുരേഷ് ബാലാജി മോഹൻ ലാലിന്റെ ഭാര്യാ സഹോദരനാണു.
- കാഞ്ചന്റെ ഒരേ ഒരു മലയാള ചിത്രം ഇതാണു.
- തമിഴ് നടൻ വിജയകുമാറിന്റെ ആദ്യ മലയാള ചിത്രം
സാംസ് ഗ്രാരേജിന്റെ നടത്തിപ്പുകാരനും പ്രധാന മെക്കാനിക്കുമാണ് സാം അലക്സാണ്ടർ. സ്വന്തമായി നാടകങ്ങൾ എഴുതുവാനും സംവിധാനം ചെയ്യുവാനുമുള്ള ഒരു അഭിനിവേശം സാമിനുണ്ട്, അത് പാരമ്പര്യമായി ലഭിച്ചതുമാണ്. കാളിദാസന്റെ ശാകുന്തളത്തെ ആധാരമാക്കിയുള്ള ഒരു നാടകം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാം.പക്ഷേ അതിനിടയിൽ ശകുന്തളയായി അഭിനയിക്കാനിരുന്ന കൊട്ടാരക്ക കോമളം എന്ന നടി നാടകത്തിലെ ദുർവ്വാസാവ് കൃഷ്ണൻകുട്ടിയുമായി ഒളിച്ചോടുന്നു. കോമളത്തിനു പകരക്കാരിയായ ഒരു നടിയെ കണ്ടെത്താൻ പെട്ടെന്ന് സാമിനും കൂട്ടർക്കും കഴിയുന്നില്ല. അങ്ങനെയിരിക്കെ അവിചാരിതമായി സാം ശ്രീദേവി മേനോനെ കണ്ടുമുട്ടുന്നു. അവളെ കുറിച്ച് കൂടുതൽ അന്വേഷിക്കാതെ സാം അവളുടെ പിന്നാലെ നടക്കുന്നു. ആദ്യമൊക്കെ സാമിനെ ഒഴിവാക്കാൻ ശ്രമിക്കുന്ന അവൾ, പിന്നീട് സാമിന്റെ നാടകത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുന്നു. നാടകം കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ശ്രീദേവിയുടെ സഹോദരൻ വിഷ്ണു മേനോനും ഐ ജി രവീന്ദ്രൻ നായരും ചേർന്ന് തടയുന്നു. രവീന്ദ്രൻ നായർക്ക് തന്റെ മകനെ കൊണ്ട് ശ്രീദേവിയെ വിവാഹം നിഗൂഢമായ ഒരുദ്ദേശ്യം ഉണ്ട്. രവീന്ദ്രൻ നായരുടെ സഹായത്തോടെ, സാമിനെ പോലീസിനെ കൊണ്ട് തള്ളിച്ചതക്കുന്നു. പുറത്തിറങ്ങുന്ന സാം, ശ്രീദേവിയേയും കൊണ്ട് ഒളിച്ചോടുന്നു. കുറച്ച് ദിവസം അവർ ഒളിച്ച് കഴിയുന്നുവെങ്കിലും വീണ്ടും വിഷ്ണു മേനോൻ അവരെ കണ്ടുപിടിക്കുന്നു. ശ്രീദേവിയെ തട്ടിക്കൊണ്ടു പോയി എന്നാ കുറ്റം ചാർത്തി സാമിനെ ജയിലിൽ അടക്കുന്നു. ജയിലിൽ വച്ച ശ്രീദേവി ഗർഭിണിയാണെന്ന് സാം അറിയുന്നു. മേനോനും വിഷ്ണുവും അവളെ ദൂരെ ഒരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുന്നു. കുട്ടി ജനിക്കുന്നതോടെ അവരുടെ മനോഭാവത്തിൽ മാറ്റം വരുന്നു. ആ കുട്ടിയെ തങ്ങളുടെ അടുത്ത അവകാശിയായി അവർ കാണുന്നു. അതോടെ രവീന്ദ്രൻ നായരും മേനോന്റെ സുഹൃത്തും അവർക്കെതിരെ തിരിയുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാലിനിയുടെ തീരങ്ങൾ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹൻ |
നം. 2 |
ഗാനം
ഓമലേ നിൻ മുഖം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
ആതിരേ നിൻ മുഖം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ എസ് ചിത്ര |
നം. 4 |
ഗാനം
പ്രണയതരംഗം നിനവിലുണർന്നൂ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
നം. 5 |
ഗാനം
അബലത്വമല്ല അടിമത്വമല്ല |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം മോഹൻലാൽ |
നം. 6 |
ഗാനം
നെഞ്ചിൽ കഞ്ചബാണമെയ്യും |
ഗാനരചയിതാവു് കൈതപ്രം | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം എസ് പി ബാലസുബ്രമണ്യം |