വിജയകുമാർ

Vijayakumar Actor
Vijayakumar
Date of Birth: 
Sunday, 29 August, 1943
തമിഴ് നടൻ

രംഗസാമി പിള്ളയുടെയും ചിന്നമ്മാളിന്റെയും മകനായി പഞ്ചാക്ഷരം രംഗസാമി പിള്ള എന്ന വിജയകുമാർ തമിഴ്നാട്ടിലെ നാട്ടുചാലൈയിൽ ജനിച്ചു. 1961 -ൽ ശ്രീ വള്ളി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1964 -ൽ വീണ്ടും അമ്മാവൻ്റെ സഹായത്തോടെ ചെന്നൈയിൽ വന്ന് വേഷങ്ങൾ ചെയ്യാൻ ശ്രമിച്ചെങ്കിലും കണ്ഠൻ കരുണൈ എന്ന സിനിമയിൽ ഒരു ചെറിയ വേഷം മാത്രമാണ് ലഭിച്ചത്. 1974 -ൽ കൈലാസം ബാലചന്ദറിൻ്റെ അവൾ ഒരു തൊടർ കഥൈ എന്ന ചിത്രത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ പ്രധാന വേഷം. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ  അഭിനയിച്ച വിജയകുമാർ നിരവധി തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

1993 -ൽ ഗാന്ധർവ്വം എന്ന സിനിമയിലൂടെയാണ് വിജയകുമാർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. തുടർന്ന് ആയിരപ്പറമി. ഫ്രോഡ് എന്നീ സിനിമകളിലും അഭിനയിച്ചു. 1993 -ൽ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് (കിഴക്കു ചീമയിലേ), 1996 -ൽ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് (അന്തിമന്തരൈ) എന്നീ സിനിമകളിലെ അഭിനയത്തിന് പ്രത്യേക പുരസ്ക്കാരം ലഭിച്ച വിജയകുമാർ 2015 ഒക്ടോബർ 18 -വരെ നടികർ സംഘത്തിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു. 

പരേതരായ മുതുകണ്ണ്, മഞ്ജുള എന്നിവരാണ് ഭാര്യമാർ. മക്കൾ കവിതാ വിജയകുമാർ, അനിത വിജയകുമാർ, അരുൺ വിജയ്, പ്രീത വിജയകുമാർ, ശ്രീദേവി വിജയകുമാർ, വനിതാ വിജയകുമാർ