നെഞ്ചിൽ കഞ്ചബാണമെയ്യും
നെഞ്ചിൽ കഞ്ചബാണമെയ്യും
സ്വർഗ്ഗറാണിയോ നീ സ്വപ്നകന്യയോ
മുന്നിൽ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ നീ ഡെസ്ഡിമോണയോ
ഹേ രാവിറങ്ങി വന്ന താരമേ തേരിറങ്ങി വന്ന തിങ്കളേ
ഏദൻ തോട്ടം പൂത്തുലഞ്ഞ നിന്റെ മേനിയിൽ
ഏഴാം സ്വർഗ്ഗം തേടിയിങ്ങു വന്നതാണു ഞാൻ..
ഇന്നു നീ എന്റെയീ
വീടുവെച്ച വണ്ടിയെറണം
ലണ്ടനിൽ ചുറ്റണം
പട്ടുതട്ടമിട്ടുലാത്തണം
നീ തിരിഞ്ഞു നിൽക്കേ
നെഞ്ചുലഞ്ഞു പോയി
ഒന്ന് പുൽകുവാനെൻ
കൈത്തരിച്ചു പോയി
എന്നിളം കൈകളിൽ തത്തി നീയാടുമോ റാണീ..
(നെഞ്ചിൽ )
ഇക്കളി തീക്കളി എന്നെ
വിട്ടു പോയിടല്ലേ നീ
ഇക്കിളി പൂക്കളിൽ മുത്ത-
മിട്ടണച്ച പെണ്മണി..
ചക്രവർത്തിയായ് നിൻ
ചിത്രമേടയേറാൻ..
തൊട്ടു തൊട്ടു നിന്നെൻ
കൈപിടിക്കുമെങ്കിൽ..
പട്ടുനൂൽ ചെപ്പിലെ
കോഹിനൂർ രത്നമേ പോരൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nenjil kanchabanameyyum
Additional Info
Year:
1993
ഗാനശാഖ: