ഓമലേ നിൻ മുഖം
ഓമലേ നിൻ മുഖം താമരയായി
മാനസം ദീപമായ്
ആത്മസഖീ ഓ..
ഓമലേ നിൻ സ്വരം സാഗരമായ്
ജീവിതം കാവ്യമായ്
ലലാലാ ലലാലാ
ഹിമവാഹിനീ തീരം തേങ്ങുകയായ്
കുളിരോർമ്മകളിൽ
ഏകാന്ത സന്ധ്യയും കേഴുകയായ് നീ എന്നു വരും
ഒഴുകി വരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ (ഓമലേ...)
നീയിങ്ങു വരുവോളം കാത്തിരിക്കും
ഞാൻ കാത്തിരിക്കും
നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും
കൈകളിലോമനിക്കും
മണിമുകിലായ് നിന്നിൽ ഞാൻ പെയ്തു തോർന്നിടും ഓ..ഓ (ഓമലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Omale nin mukham
Additional Info
ഗാനശാഖ: