ആതിരേ നിൻ മുഖം

 

ആതിരേ നിൻ മുഖം താമരയായി
മാനസം ദീപമായ്
ഓർമ്മകളിൽ  ഓ..
ആതിരേ നിൻ സ്വരം സാഗരമായ്
ജീവിതം  കാവ്യമായ്

ലലാലാ ലലാ‍ലാ
ഹിമവാഹിനീ തീരം തേങ്ങുകയായ്
മധുചന്ദ്രികയിൽ
ഏകാന്ത സന്ധ്യയും കേഴുകയായ് നീ എന്നു വരും
ഒഴുകി വരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ (ഓമലേ...)

നീയിങ്ങു വരുവോളം കാത്തിരിക്കും
ഞാൻ കാത്തിരിക്കും
നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും
കൈകളിലോമനിക്കും
ഒരു ദിവസം നിന്നിൽ  നിഴലായ് ഞാൻ വീണിടും   ഓ..ഓ (ഓമലേ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathire Nin Mukham

Additional Info

അനുബന്ധവർത്തമാനം