അബൂബക്കർ

Kozhikod Abubecker
കോഴിക്കോട് അബൂബക്കർ
കോഴിക്കോട് അബൂബക്കർ

വടക്കാഞ്ചേരി എങ്കക്കാട് വടകര വീരാരുവുവിന്റെ മകനായ അബുബക്കർ അവിടുത്തെ നാടൻ കലാസമിതികളിലൂടെയാണ് കലാരംഗത്തേയ്ക്ക് കടക്കുന്നത്. ശ്രദ്ധേയനാകുന്നത് 1968 ലെ 'പോക്കറ്റ് ലാമ്പ് ' എന്ന നാടകത്തിലൂടെയും. ഇതിലെ അഭിനയത്തിന് ഏറ്റവും മികച്ച ഹാസ്യ നടനുള്ള അവാർഡ്‌ ലഭിച്ചിരുന്നു. നിരവധി അവസരങ്ങൾ പിന്നീട് അബൂബക്കറിനെത്തേടിയെത്തി. ചങ്ങനാശേരി ഗീത നാടകസമിതിയിൽ എഴ് വർഷം പ്രവർത്തിച്ചു. പിന്നീട് കോട്ടയം നാഷണൽ തീയെറ്റിലേക്ക്. സുഹൃത്തും സ്വന്തം നാട്ടുകാരനുമായ സംവിധാകൻ ഭരതനാണ് അബൂബക്കറിനെ സിനിമയിലെത്തിക്കുന്നത്. രാമു കാര്യാട്ടിന്റെ 'ദ്വീപ്‌',അഗ്നി, കേളി, വളയം,വാത്സല്യം,ഭൂമിഗീതം,സല്ലാപം തുടങ്ങിയ ഒരു പിടി ചിത്രങ്ങൾ. ഇടയ്ക്കിടയ്ക്കുന്ന ലഭിക്കുന്ന ചെറിയ ചെറിയ വേഷങ്ങളിലൂടെ അബൂബക്കർ പ്രേക്ഷകരുടെ ഇഷ്ടനടനായി. നാടകത്തിലും, സിനിമയിലും ആർദ്രമായ ഭാവാഭിനയം കൊണ്ട് അബൂബക്കർ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. സന്ധ്യ മോഹൻ സംവിധാനം ചെയ്ത അമ്മ അമ്മായിയമ്മ, തിരകൾക്കപ്പുറം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പുവച്ചിരുന്നെങ്കിലും നടന്നില്ല. 1997 ജൂലയ് അബൂബക്കർ അന്തരിച്ചു. നിയാസ്(കലാഭവൻ), നവാസ് (കലാഭവൻ) ,നിസാം എന്നിവർ മക്കളാണ്.