ബാബു നാരായണൻ

Babu Narayanan
Babu Narayanan
Date of Birth: 
Sunday, 11 January, 1959
Date of Death: 
Saturday, 29 June, 2019
ബാബു പിഷാരടി
പി ആർ എസ് ബാബു
അനിൽ-ബാബു
സംവിധാനം: 26
കഥ: 1
തിരക്കഥ: 1

കോഴിക്കോട് സ്വദേശി. ഹരിഹരന്റെ സഹായിയായി തുടക്കം. അന്ന് പി ആർ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ പൊന്നരഞ്ഞാണം എന്നൊരു ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം ഒരു സൌഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അനിൽ - ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഗുരുനാഥനായ ഹരിഹരൻ സംവിധാനം ചെയ്ത കേരളവർമ്മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത റ്റു നൂറാ വിത്ത് ലൗ എന്ന ചിത്രം 2014 ൽ പുറത്തു വന്നു.