വെൽക്കം ടു കൊടൈക്കനാൽ
കൊടൈക്കനാലിലെ സ്കൂളിൽ സംഗീതാദ്ധ്യാപകനായെത്തുന്ന യുവാവും സ്കൂളിൻ്റെ ഉടമയും തമ്മിലുണ്ടാകുന്ന സംഘർഷമാണ് സിനിമയുടെ പശ്ചാത്തലം.
Actors & Characters
Actors | Character |
---|---|
ജെയിംസ് | |
വിലാസിനി | |
സാമുവൽ | |
മായ ജോൺസ് | |
ബിജു | |
വിനയചന്ദ്രൻ | |
ഇൻസ്പെക്ടർ | |
എലിസബത്ത് ആന്റി | |
ഹുസൈൻ | |
സൂപ്രണ്ട് ഏറാടി | |
പ്യൂൺ കുഞ്ഞച്ചൻ | |
ടീച്ചർ | |
ടീച്ചർ | |
മേനോൻ | |
കവിത | |
ഡെയ്സി ടീച്ചർ | |
ആന്റി | |
പോലീസ് കമ്മീഷണർ |
Main Crew
കഥ സംഗ്രഹം
കൊടൈക്കനാലിൽ ധനികയായ മായാ ജോൺസിൻ്റെ ഉടമസ്ഥതയിൽ വളരെ അച്ചടക്കത്തിലും കാര്യക്ഷമതയിലും പ്രവർത്തിക്കുന്ന ഹിൽവാലി പബ്ലിക് സ്കൂളിൽ സംഗീതാദ്ധ്യാപകൻ ആയി നിയമനം കിട്ടി വന്നതാണ് ജയിംസ്. എലിസബത്ത് എന്ന മദ്ധ്യവയസ്കയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായാണ് ജയിംസിൻ്റെ താമസം. ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ, വരാന്തയിലിരുന്ന് സിഗരറ്റുവലിച്ചതിൻ്റെ പേരിൽ മായ, ജയിംസിനെ ശാസിക്കുന്നെങ്കിലും അയാളത് കാര്യമാക്കുന്നില്ല.
രസകരമായ സംസാരവും തമാശകളും ചിരിയും കാരണം ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ ജയിംസ് കുട്ടികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനാകുന്നു. വാക്ചാതുരിയും സ്നേഹവും കരുതലും കാരണം, കുട്ടികളില്ലാത്ത എലിസബത്തിനും അയാൾ പ്രിയപ്പെട്ടവനാകുന്നു.
ഒരിക്കൽ, കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനിടയിൽ സിഗരറ്റ് വലിക്കുന്ന ജയിംസിനെ മായ മുറിയിലേക്ക് വിളിച്ച് ശാസിക്കുന്നു. തൻ്റെ ജോലി ഔദാര്യമല്ലെന്നും യോഗ്യത ഉള്ളതുകൊണ്ടാണ് തന്നെ സംഗീതാദ്ധ്യാപകനായി നിയമിച്ചതെന്നും അയാൾ പറയുന്നു. കുട്ടികൾക്ക് കലാപ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും രക്ഷാകർത്താക്കളുടെ ആവശ്യം പരിഗണിച്ചു മാത്രമാണ് സംഗീതാദ്ധ്യാപകനെ നിയമിച്ചതെന്നും പറയുന്ന അവർ ജയിംസിനോട് സിഗരറ്റ് വലിച്ചതിന് മാപ്പെഴുതിത്തരാൻ പറയുന്നു. എന്നാൽ, കലയെയും സംഗീതത്തെയും അപമാനിച്ചയാൾക്ക് മാപ്പെഴുതിത്തരാൻ ഉദ്ദേശ്യമില്ലെന്നും ഇഷ്ടമുള്ള നടപടിയെടുക്കാമെന്നും പറഞ്ഞ് ജയിംസ് ഇറങ്ങിപ്പോകുന്നു.
മായ ജയിംസിന് ഷോക്കോസ് നോട്ടീസ് നല്കുന്നു. വിശദീകരണം നല്കുന്നതു വരെ സ്കൂളിൽ വരേണ്ടാ എന്നാണ് നിർദ്ദേശം. സഹപ്രവർത്തകനായ വിനയചന്ദ്രനും എലിസബത്തും പറഞ്ഞിട്ടും, സംഗീതത്തെയും തന്നെയും അധിക്ഷേപിപിച്ച മായയ്ക്ക് വിശദീകരണം നല്കാൻ തയ്യാറല്ലെന്ന നിലപാടിൽ ജയിംസ് ഉറച്ചു നില്ക്കുന്നു.
എന്നു തന്നെയല്ല, കുട്ടികളെ പാട്ടു പാടിയും ഐസ്ക്രീം നല്കിയും മറ്റും അയാൾ കൂടെക്കൂട്ടുന്നു. അയാളോട് മായ പലതവണ തർക്കിക്കുകയും അയാൾക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു. മായയുടെ അമ്മായിയുടെ മകനായ ബിജുവും ഒരിക്കൽ അയാളെ താക്കീത് ചെയ്യുന്നു. പക്ഷേ, അതൊന്നും ജയിംസ് കാര്യമാക്കുന്നില്ല.
ഓഫീസ് സൂപ്രണ്ട് ഏറാടി ജയിംസിനെ കണ്ട് ഉപദേശിക്കുന്നു. വിശദീകരണം ചോദിക്കുന്നതും മറുപടി നല്കുന്നതും പതിവാണെന്നും അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും ഏറാടി അയാളോടു പറയുന്നു. ജയിംസ് മായയുടെ വീട്ടിലെത്തി ഒരു കത്തു നല്കുന്നു. രണ്ടു പേരുടെ ഭാഗത്തും തെറ്റുള്ളതിനാൽ താൻ മാപ്പു പറയുന്നില്ലെന്നും തൻ്റെ കത്ത് വിശദീകരണമായി മറ്റുള്ളവർ കരുതിക്കോട്ടെ എന്നു പറഞ്ഞ് അയാൾ പോകുന്നു. തൻ്റെ തീരുമാനം തെറ്റായിപ്പോയി എന്ന ഖേദം മായയ്ക്കു മുണ്ട്. അവർ പ്യൂൺ കുഞ്ഞച്ചനെ അയച്ച് ജെയിംസിനെ വിളിപ്പിക്കുന്നെങ്കിലും അയാൾ പോകുന്നില്ല. പിന്നെ മായ തന്നെ അയാളെക്കണ്ട് സ്കൂളിൽ വരണമെന്നു പറയുന്നു.
ജയിംസിനെ തിരിച്ചെടുക്കാനുള്ള മായയുടെ തീരുമാനം ബിജുവിനെ ചൊടിപ്പിക്കുന്നു. പിറ്റേന്ന് സ്കൂളിലേക്കു പോകുന്നു ജയിംസിനെ അയാൾ വഴിയിൽ തടഞ്ഞു നിറുത്തി കൈയേറ്റം ചെയ്യുന്നു. അവിടെയെത്തുന്ന വിനയചന്ദ്രൻ ജയിംസിനെ രക്ഷിക്കുന്നു. സ്കൂളിലെത്താൻ മായ വീണ്ടും ജയിംസിനെ നിർബന്ധിക്കുന്നു. എന്നാൽ, താൻ കാരണം മായയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടാവരുതെന്നു പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറുന്നു. പക്ഷേ, അതിനുള്ളിൽ മായയ്ക്ക് അയാളോട് പ്രണയം തോന്നിത്തുടങ്ങിയിരുന്നു. അതിൻ്റെ പേരിൽ ബിജു മായയുമായി തർക്കിക്കുന്നു. തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് മായ പറയുന്നതോടെ അവളോട് പിണങ്ങി ബിജു അമ്മയ്ക്കൊപ്പം വീടുവിട്ടു പോകുന്നു.
ജയിംസുമായുള്ള വിവാഹത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്യാമെന്ന് വിനയൻ മായയോടു പറയുന്നു. പക്ഷേ, എലിസബത്തിൻ്റെ ഭർത്താവും പോലീസ് ഓഫീസറുമായ സാമുവലും മായയുടെ സുഹൃത്തായ ഡോ. വിലാസിനിയും കൊടൈക്കനാലിൽ എത്തുന്നതോടെ കാര്യങ്ങൾ വഴിത്തിരിവിലെത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മഞ്ഞുകൂട്ടികൾ തെന്നലാട്ടികൾ |
ബിച്ചു തിരുമല | രാജാമണി | കെ എസ് ചിത്ര |
2 |
സ്വയം മറന്നുവോ |
ബിച്ചു തിരുമല | രാജാമണി | എം ജി ശ്രീകുമാർ, ആർ ഉഷ |
3 |
പാതയോരമായിരം |
ബിച്ചു തിരുമല | രാജാമണി | എം ജി ശ്രീകുമാർ, മിൻമിനി, ജാൻസി |