മഞ്ഞുകൂട്ടികൾ തെന്നലാട്ടികൾ

മഞ്ഞു കൂട്ടികൾ തെന്നലാട്ടികൾ
നെഞ്ഞൊഴിഞ്ഞു കാലമുമ്മ തന്ന പാട്ടുകൾ
പൂത്ത മാമരം നേർത്ത ചാമരം
വീശി വീശി ഞാനുറങ്ങി
അലസ സരസ സുഖദ ശയനം (മഞ്ഞുകൂട്ടികൾ..)

സ്വാഗതം കൊഡൈക്കനാൽ കുളുർത്തടങ്ങളെ
സ്വാഗതം തണുപ്പു മേഞ്ഞ പുൽത്തടങ്ങളേ
തമിഴു പൂത്ത മൊഴിയുടഞ്ഞ മിഴികളായിരം
മിഴി നിറഞ്ഞൊരഴകൊഴിഞ്ഞ മലകളായിരം
വസന്തകാല പറവയായി മാറിയെൻ മനം
ഭൂപടങ്ങളിൽ പുതിയ രേഖ ഞാൻ
അച്ചു തണ്ടിൽ വേട്ടയാടും ആഴിയൂഴികൾ
പൂത്ത മാമരം നേർത്ത ചാമരം
വീശി വീശി ഞാനുറങ്ങി
അലസ സരസ സുഖദ ശയനം (മഞ്ഞുകൂട്ടികൾ..)

പുഷ്പതാലമേന്തിടുന്ന മാമരങ്ങളിൽ
രുദ്ര വീണ മീട്ടി വന്നു നിത്യ മൈനകൾ (2)
കൊടിയണിഞ്ഞു ശ്രുതിയടഞ്ഞ സ്വര വനങ്ങളിൽ
പുലരി വന്നു തിരിയുഴിഞ്ഞ സജല സാധകം
സുഗന്ധ വാഹിയരുവി പോലിതാ അനർഗ്ഗളം
പാടിടുന്നു ഞാൻ പുതിയ ഗാഥകൾ
എന്റെ പാട്ടും ഏറ്റു പാടുമീ കൊഡൈക്കനാൽ
പൂത്ത മാമരം നേർത്ത ചാമരം
വീശി വീശി ഞാനുറങ്ങി
അലസ സരസ സുഖദ ശയനം (മഞ്ഞുകൂട്ടികൾ..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Manjukoottikal Thennalaattikal

Additional Info

അനുബന്ധവർത്തമാനം