ആർ ഉഷ

R Usha
ഉഷ രാജ്
ഉഷ രാജ്
ആലപിച്ച ഗാനങ്ങൾ: 18

സംഗീതപശ്ചാത്തലമുള്ളൊരു കുടുംബത്തിലെ അംഗമാണ് ഉഷാ രാജ്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ വിവിധ സംഗീത മത്സരങ്ങളിൽ വിജയിയായിരുന്ന ഉഷ പിന്നീട് സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി. ആകാശവാണിലെ എ ഗ്രേഡ് കലാകാരിയുമായിരുന്നു ഉഷ.  ശ്രീമതി സാവിത്രി മേനോനിൽ നിന്നും ഭജനും, ശ്രീമതി പാർവ്വതി മേനോൻ, മാവേലിക്കര ആർ പ്രഭാകര വർമ്മ എന്നിവരിൽ നിന്നും കർണാടക സംഗീതവും ചെറുപ്പം മുതൽ അഭ്യസിച്ചിട്ടുണ്ട്. ചെന്നൈയിലെ സംഗീതവേദികളിൽ സജീവസാന്നിധ്യമാണ് ഉഷ രാജ് . ഈണം മറന്ന കാറ്റ്, മരിക്കുന്നില്ല ഞാൻ, നീയെത്ര ധന്യ, ദേവദാസ് തുടങ്ങി 20 മലയാള ചിത്രങ്ങൾക്കു വേണ്ടിയും നിരവധി തമിഴ് ചിത്രങ്ങൾക്കു വേണ്ടിയും പിന്നണിഗായികയായിട്ടുള്ള ഉഷ മലയാളം-തമിഴ് ചാനലുകളിലും നിരവധി ആൽബങ്ങളിലും പാട്ടുകൾ പാടിയിട്ടുണ്ട്.