ഏഴാച്ചേരി രാമചന്ദ്രൻ

Ezhachery Ramachandran
Date of Birth: 
Sunday, 28 May, 1944
എഴുതിയ ഗാനങ്ങൾ: 30
കഥ: 1

നേരറിയും നേരത്ത് ' എന്ന ചിത്രത്തിനുവേണ്ടി 'പ്രേമകലാദേവത...' എന്ന ഗാനം രചിച്ചു കൊണ്ടു തുടക്കം. കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമാണ് രാമചന്ദ്രന്‍ . കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഏഴാച്ചേരിയില്‍ ജനിച്ചു. എം.എ., ബി.എഡ് ബിരുദം നേടി. കുറച്ചുകാലം അദ്ധ്യാപകനായിരുന്നു.  'മീനമാസത്തിലെ സൂര്യന്‍ ' എന്ന സിനിമയിലെ ഗാനത്തോടെ ശ്രദ്ധേയനായി.

ചന്ദന മണീവാതിൽ  പാതിചാരി എന്നുതുടങ്ങുന്ന ഗാനം പ്രശസ്തി സിനിമാരംഗത്ത് വർദ്ധിപ്പിച്ചു. ഇരുപതിലധികം  ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.

മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.

സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.

 

44ാമത്‌ വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്രു ലഭിച്ചു