പാഞ്ചാരപ്പഞ്ചായത്തിൽ
പാഞ്ചാരപ്പഞ്ചായത്തിൽ കഞ്ചാവിൻ കളിവീട്ടിൽ
കന്നിമാസ പൂരാടപ്പൊന്നേ പാഞ്ചാലീ
നഞ്ചു വിത്തും നെഞ്ചിലേറ്റി സഞ്ചരിക്കല്ലേ
(പാഞ്ചാരപ്പഞ്ചായത്തിൽ...)
മല പോലെ വന്നതു മഞ്ഞുപോലാകുവാൻ
കരിനാഗ യക്ഷിക്ക് കുരുതിയൂട്ട്
ആഹാ ഒരു പറ അരികൊണ്ടു കുരുതിയൂട്ട്
മുനിയാണ്ടി മാമായ്ക്ക് തൊണ്ണൂറാം കാലത്ത്
അനുരാധ പോലൊരു പെണ്ണ് - വീട്ടിൽ
അനുരാധ പോലൊരു പെണ്ണ്
കറുമ്പിയാണെങ്കിലും കുറുമ്പുവിത്തെങ്കിലും
എനിക്കുമൊരുത്തിയെ തുണയ്ക്കു തായോ
കറുമ്പിയാണെങ്കിലും കുറുമ്പുവിത്തെങ്കിലും
എനിക്കുമൊരുത്തിയെ തുണയ്ക്കു തായോ
പടച്ചോനേ ഞാനും ഒരാണല്ലയോ
എനിക്കുമൊരഞ്ചാറു കുളന്ത വേണ്ടേ
കടുക്കാക്കഷായത്തിൽ ഈച്ച വീണേ
കടുപ്പം ഞാൻ വല്ലതും കാട്ടും സത്യം
ചെലയ്ക്കാണ്ടിരിക്കെടാ വാ പൊളിയാ
ചെവിക്കുറ്റി നോക്കി ഞാനൊന്ന് പൂശും -നിന്റെ
ചെവിക്കുറ്റി നോക്കി ഞാനൊന്ന് പൂശും
തന്തയും തള്ളയും ഇല്ലാത്തോനെങ്ങനെ
പെണ്ണും പെടക്കോഴീം സ്വന്തമാകും
പെണ്ണും പെടക്കോഴീം സ്വന്തമാകും
അച്ചായനെന്നാലെൻ അച്ഛനാകൂ
അച്ചാരം ഇരുനൂറു മില്ലിയടി
അച്ചായനെന്നാലെൻ അച്ഛനാകൂ
അച്ചാരം ഇരുനൂറു മില്ലിയടി
കച്ചോടം ഇപ്പോൾ ഉറപ്പിച്ചെന്നാൽ
കരിമ്പിൻകാലാ ഷാപ്പിൽ അന്തിമേളം
അച്ചായനെന്നെന്നെ വിളിക്കു മോനേ
അച്ഛാ...മകാ...
അച്ഛാ...മകാ...
അച്ഛോ....മകോ...
പാഞ്ചാരപ്പഞ്ചായത്തിൽ കഞ്ചാവിൻ കളിവീട്ടിൽ
കന്നിമാസ പൂരാടപ്പൊന്നേ പാഞ്ചാലീ
നഞ്ചു വിത്തും നെഞ്ചിലേറ്റി സഞ്ചരിക്കല്ലേ
(പാഞ്ചാരപ്പഞ്ചായത്തിൽ...)