കൃഷ്ണചന്ദ്രൻ
സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. 1974 ൽ ഇറങ്ങിയ രതിനിർവേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണചന്ദ്രൻ മലയാള ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അച്ഛന് നാരായണരാജ കൃഷിവകുപ്പില് ജോയിന്റ് ഡയറക്ടറായിരുന്നു. നിലമ്പൂര് കോവിലകത്തെ നളിനിരാജയാണ് അമ്മ. നിലമ്പൂര് ഗവണ്മെന്റ് മാനവേദന് ഹൈസ്കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസില് എം. എ. മ്യൂസിക്കിന് ചേര്ന്നെങ്കിലും പൂര്ത്തിയാക്കിയില്ല. 1981-ൽ മണിയൻപിള്ള അഥവാ മണിയൻപിള്ളയിലെ അരുതേ അരുതേ എന്നെ തല്ലരുതേ എന്ന ഗാനം പാടി പിന്നണിഗായകന് ആയി. ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായി. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ് മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.
1994 ൽ കാബൂളിവാലയിൽ വിനീതിനും 1997 ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ.
സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി.
ഫേസ്ബുക്ക് പ്രൊഫൈൽ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 | |
രതിനിർവേദം | പപ്പു | ഭരതൻ | 1978 |
ലില്ലിപ്പൂക്കൾ | ടി എസ് മോഹൻ | 1979 | |
ലൗലി | എൻ ശങ്കരൻ നായർ | 1979 | |
രാത്രികൾ നിനക്കു വേണ്ടി | അലക്സ് | 1979 | |
കൗമാരപ്രായം | കെ എസ് ഗോപാലകൃഷ്ണൻ | 1979 | |
ലജ്ജാവതി | ജി പ്രേംകുമാർ | 1979 | |
ശക്തി (1980) | അന്ധഗായകൻ | വിജയാനന്ദ് | 1980 |
കാന്തവലയം | ലയണൽ | ഐ വി ശശി | 1980 |
ഈനാട് | ശശി | ഐ വി ശശി | 1982 |
ഓർമ്മയ്ക്കായി | വിഷ്ണു നമ്പൂതിരി | ഭരതൻ | 1982 |
ഇരട്ടിമധുരം | രാമു | ശ്രീകുമാരൻ തമ്പി | 1982 |
വിധിച്ചതും കൊതിച്ചതും | ലാലു | ടി എസ് മോഹൻ | 1982 |
ദീപാരാധന | വിഷ്ണു | വിജയാനന്ദ് | 1983 |
ബെൽറ്റ് മത്തായി | കാദറുകുട്ടി | ടി എസ് മോഹൻ | 1983 |
സന്ധ്യക്കെന്തിനു സിന്ദൂരം | അമ്പിളിയുടെ മകൻ | പി ജി വിശ്വംഭരൻ | 1984 |
ഉണരൂ | ജോൺ | മണിരത്നം | 1984 |
വിളിച്ചു വിളി കേട്ടു | സുരേഷ് | ശ്രീകുമാരൻ തമ്പി | 1985 |
യുവജനോത്സവം | ഓമനക്കുട്ടൻ | ശ്രീകുമാരൻ തമ്പി | 1986 |
ഓർക്കുക വല്ലപ്പോഴും | പാറുവിന്റെ അച്ഛൻ മാരാർ | സോഹൻലാൽ | 2008 |
ആലപിച്ച ഗാനങ്ങൾ
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | താഹ | 2003 | ജയസൂര്യ |
ഒന്നാം രാഗം | എ ശ്രീകുമാർ | 2003 | |
പ്രണയമണിത്തൂവൽ | തുളസീദാസ് | 2002 | |
ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 | |
ആന്ദോളനം | ജഗദീഷ് ചന്ദ്രൻ | 2001 | അനൂപ് കെ |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 | അരുൺ |
ഇന്ദ്രിയം | ജോർജ്ജ് കിത്തു | 2000 | |
സമ്മർ പാലസ് | എം കെ മുരളീധരൻ | 2000 | |
വാഴുന്നോർ | ജോഷി | 1999 | |
കണ്ണെഴുതി പൊട്ടുംതൊട്ട് | ടി കെ രാജീവ് കുമാർ | 1999 | |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 | |
ദയ | വേണു | 1998 | |
അയാൾ കഥയെഴുതുകയാണ് | കമൽ | 1998 | കൃഷ്ണ |
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | താഹ | 1997 | |
അനിയത്തിപ്രാവ് | ഫാസിൽ | 1997 | കുഞ്ചാക്കോ ബോബൻ |
ഇതാ ഒരു സ്നേഹഗാഥ | ക്യാപ്റ്റൻ രാജു | 1997 | |
ഗംഗോത്രി | എസ് അനിൽ | 1997 | |
വാചാലം | ബിജു വർക്കി | 1997 | |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 | |
ദ്രാവിഡം | ഭാനുചന്ദർ | 1996 |
Edit History of കൃഷ്ണചന്ദ്രൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
20 Sep 2024 - 14:11 | Muhammed Zameer | |
20 Sep 2024 - 14:10 | Muhammed Zameer | |
16 Jun 2024 - 09:26 | Santhoshkumar K | ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി |
2 Sep 2022 - 22:09 | Achinthya | |
20 Feb 2022 - 21:41 | Achinthya | |
16 Jun 2021 - 22:59 | nithingopal33 | |
16 Jun 2021 - 21:31 | nithingopal33 | |
6 Jan 2021 - 19:37 | shyamapradeep | |
28 Dec 2020 - 14:44 | Ashiakrish | ഫോട്ടോ ചേർത്തു. Fb ലിങ്ക് ചേർത്തു. ചെറിയ തിരുത്തലുകൾ വരുത്തി. |
14 Nov 2017 - 12:53 | Neeli |
- 1 of 2
- അടുത്തതു് ›