രതിനിർവേദം
രതിനിർവ്വേദം ഗ്രാമപശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ്. കൗമാരക്കാരനായ പപ്പുവും അയൽവീട്ടിലെ യുവതിയായ രതിയും തമ്മിലുള്ള അനുരാഗവും അവർക്കിടയിലെ ലൈംഗികതയും വിരഹവും മരണവുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
പപ്പു | |
രതി | |
ഗോവിന്ദൻ | |
പപ്പുവിന്റെ അമ്മ | |
ഭാരതി (ചെറിയമ്മ) | |
പപ്പുവിന്റെ അനുജത്തി | |
രതിയുടെ അച്ഛൻ | |
നാരായണി(രതിയുടെ അമ്മ) | |
കൊച്ചമ്മിണി | |
കൃഷ്ണൻനായർ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മനോഹർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 1 978 |
കഥ സംഗ്രഹം
പത്മരാജന്റെ പാമ്പ് എന്ന നോവൽ കേരളശബ്ദം വാരികയിൽ "രതിനിർവ്വേദം" എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ കഥയാണ് പത്മരാജൻ തന്നെ തിരക്കഥയും സംഭാഷണവുമെഴുതി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമായത്.
പത്മരാജന്റെ തറവാടായ ഞവരക്കൽ തറവാടിന്റെയും നാടിന്റെയും പശ്ചാത്തലം തന്നെയാണ് സിനിമക്കു വേണ്ടിയും ഒരുക്കിയിരുന്നത്.
പത്മരാജന്റെ സിനിമകളിലുള്ള മഴയുടെ സജീവസാന്നിധ്യം രതിനിർവ്വേദത്തിന്റെ ക്ലൈമാക്സിലും ശക്തമായിക്കടന്നുവരുന്നുണ്ട്.
നിർവ്വേദത്തിന് ദു:ഖമെന്ന് അർത്ഥമുണ്ട്.കഥയുടെ അന്ത്യം രതിയെന്ന വികാരം ദു:ഖത്തിലേക്ക് മാറുന്നതിനാൽ രതിനിർവ്വേദം എന്ന പേരും അർത്ഥപൂർണ്ണമാവുന്നു.
കൗമാരപ്രായക്കാരനായ പപ്പുവും(കൃഷ്ണചന്ദ്രൻ) ചെറിയമ്മയുടെ മകനായ ഗോവിന്ദനും(മനോഹർ) അനുജത്തിയും ഒക്കെ അവധിക്കാലം ആഘോഷിക്കുന്നിടത്താണ് കഥയുടെ തുടക്കം. കുളിക്കടവിൽ പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കൂട്ടുകാരിലൂടെയും പരിചാരകനായ കൊച്ചുമ്മിണിയുടെ (ബഹദൂർ) ഉപദേശങ്ങളിലൂടെയും പപ്പുവിൽ ലൈംഗികമോഹങ്ങൾ ഉണരുന്നു. അയല്പക്കത്തെ രതിച്ചേച്ചിയുടെ മാദകരൂപം അവന്റെ മനസ്സിലേക്ക് കടന്നു വരുന്നു. ബ്ലൗസും പാവാടയും ധരിച്ച് കട്ടിലിൽക്കിടന്നുറങ്ങുന്ന,തയ്യൽ മഷീൻ പ്രവർത്തിപ്പിക്കുന്ന രതിച്ചേച്ചിയുടെ ശരീരം പപ്പുവിനെ ആകർഷിക്കുന്നു. സർപ്പക്കാവിൽ വച്ച് രതിച്ചേച്ചിയെ കടന്നു പിടിക്കുന്ന പപ്പുവിനോട് രതിച്ചേച്ചി പിണങ്ങുന്നു. എങ്ങനെയും രതിച്ചേച്ചിയോട് അടുപ്പത്തിലാകണം എന്നാഗ്രഹിക്കുന്ന പപ്പുവിനോട് ഭസ്മം പൂശി വശീകരിക്കാം എന്ന് കൊച്ചുമ്മിണി(ബഹദൂർ) ഉപദേശിക്കുന്നു. പപ്പുവിന്റെ താല്പര്യത്തെ തമാശയായി തള്ളിക്കളയുന്ന രതിച്ചേച്ചി ക്രമേണ പപ്പുവിനോട് അടുക്കുന്നു. കല്യാണ ആലോചനയുമായി വന്ന ആളുകൾ പോകുമ്പോൾ പപ്പു സങ്കടത്തോടെയും വികാരതീവ്രതയോടെയും രതിച്ചേച്ചിയെ കെട്ടിപ്പുണരുന്നു. ഇത് കാണുന്ന രതിയുടെ വീട്ടുകാർ പപ്പുവിനേയും രതിയേയും തമ്മിൽ അകറ്റുന്നു.ഫസ്റ്റ് ക്ലാസ്സിൽ പരീക്ഷ പാസായ പപ്പുവിന് കോളേജിലേക്ക് പോകാനുള്ള ദിവസമടുക്കുന്നു. പിരിയുന്നതിനു മുമ്പായി സർപ്പക്കാവിൽ വച്ച് കാണണം എന്ന് രതിച്ചേച്ചിയോട് അവൻ അപേക്ഷിക്കുന്നു. മഴ തിമിർത്തു പെയ്യുന്ന സന്ധ്യയിൽ സർപ്പക്കാവിൽ വച്ച് രതിയും പപ്പുവും ഇണചേരുന്നു..വീട്ടിലേക്ക് തിരികെ മടങ്ങുവാൻ തുടങ്ങുന്ന രതിക്ക് സർപ്പദംശനം ഏൽക്കുകയാണ്. പിറ്റേ ദിവസം നഗരത്തിലെ കോളേജിലേക്ക് യാത്ര തുടങ്ങാൻ പോകുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ ഫലിക്കാതെ മരണപ്പെട്ട രതിച്ചേച്ചിയുടെ ശവശരീരം കൊണ്ടു വരുന്നിടത്ത് സിനിമ അവസാനിക്കുന്നു.
Audio & Recording
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
Rathichechi-1.jpg | 32.1 KB |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) |