ശ്യാമനന്ദനവനിയിൽ നിന്നും
ശ്യാമനന്ദനവനിയിൽ നിന്നും
ശ്യാമനന്ദനവനിയിൽ നിന്നും
നീന്തി വന്നൊരു നിമിഷമേ
ലോലമാം നിൻ ചിറകുരുമ്മി
ഉണർത്തി നീയെന്നെ (ശ്യാമ..)
നിത്യവും ഞാനണിയുന്ന നിറങ്ങളൊരുങ്ങി നിൽക്കും (2)
സ്വപ്നവാനം കണ്ടിട്ടും പകച്ചു നിന്നൂ
കത്തിനിൽക്കും പൊന്നശ്ശോകപ്പടർപ്പിൽ വിരിഞ്ഞുലയും
അഗ്നിവധു ഞാൻ നിന്മുഖം കണ്ടറിഞ്ഞതില്ലാ (ശ്യാമ..)
പിച്ച വച്ച നാൾ മുതൽക്കെ ലജ്ജയൊളിച്ചു വെയ്ക്കും (2)
പച്ചിലത്തേൻ കുടങ്ങൾ വീണുടഞ്ഞല്ലോ
വാരിയെന്നെപുണർന്നു നീ വിരിയുമഴകുകളിൽ
തേടിയൊടുവിൽ നിന്നെ ഞാൻ തിരിച്ചറിഞ്ഞൂ (ശ്യാമ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Syaamanandana Vaniyil Ninnum
Additional Info
ഗാനശാഖ: