മൗനം തളരും

മൗനം തളരും തണലിൽ
നീളും നിഴലിൻ വഴിയിൽ
കാറ്റു വീശി ഇല കൊഴിഞ്ഞു
കാത്തിരിപ്പിന്റെ വീർപ്പുലഞ്ഞൂ (മൗനം..)
 
മലയലിയും കുളിരലകൾ
പോരും വഴിക്ക് പാടീ  (2)
ഒഴുകി വരും ചുരുളലിയും
മൂകവിലാപ കാവ്യം
മൂകവിലാപ കാവ്യം (മൗനം..)
 
 
തള പൊഴിയും ഞൊറിയലകൾ
തേങ്ങിപ്പിടഞ്ഞു വീണു (2)
അലഞ്ഞടിയും കനലൊളിയായ്
ദൂരേ ദിനാന്ത തീരം
ദൂരേ ദിനാന്ത തീരം (മൗനം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Maunam Thalarum

Additional Info

Year: 
1978

അനുബന്ധവർത്തമാനം