കെ പി എ സി ലളിത
1947 ഫെബ്രുവരി 25 -ന് കെ അനന്തന് നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. 'ഗീത' എന്ന നാടകസംഘത്തിൻ്റെ 'ബലി' ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു. പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുറ്റെ ഭാഗമായി പ്രവർത്തിക്കുന്നു. 2016ൽ കേരള സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1978 ല്‍ പ്രശസ്ത സംവിധായകന് ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.
അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു. 1998 ൽ ഭർത്താവിൻ്റെ നിര്യാണത്തെത്തുടർന്ന് സിനിമയിൽ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യൻ അന്തിക്കാടിൻ്റെ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്.
അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ കൂട്ടുകുടുംബം | കഥാപാത്രം സരസ്വതി | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1969 |
സിനിമ താര | കഥാപാത്രം | സംവിധാനം എം കൃഷ്ണൻ നായർ | വര്‍ഷം 1970 |
സിനിമ ത്രിവേണി | കഥാപാത്രം ജാനകി | സംവിധാനം എ വിൻസന്റ് | വര്‍ഷം 1970 |
സിനിമ വാഴ്വേ മായം | കഥാപാത്രം ഗൗരി | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1970 |
സിനിമ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | കഥാപാത്രം മീനാക്ഷി | സംവിധാനം തോപ്പിൽ ഭാസി | വര്‍ഷം 1970 |
സിനിമ ഒതേനന്റെ മകൻ | കഥാപാത്രം കുഞ്ഞി | സംവിധാനം എം കുഞ്ചാക്കോ | വര്‍ഷം 1970 |
സിനിമ ശരശയ്യ | കഥാപാത്രം | സംവിധാനം തോപ്പിൽ ഭാസി | വര്‍ഷം 1971 |
സിനിമ വിലയ്ക്കു വാങ്ങിയ വീണ | കഥാപാത്രം ഗീത | സംവിധാനം പി ഭാസ്ക്കരൻ | വര്‍ഷം 1971 |
സിനിമ അനുഭവങ്ങൾ പാളിച്ചകൾ | കഥാപാത്രം | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1971 |
സിനിമ ലോറാ നീ എവിടെ | കഥാപാത്രം മീനു | സംവിധാനം കെ രഘുനാഥ് | വര്‍ഷം 1971 |
സിനിമ സ്വയംവരം | കഥാപാത്രം | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 1972 |
സിനിമ ഒരു സുന്ദരിയുടെ കഥ | കഥാപാത്രം | സംവിധാനം തോപ്പിൽ ഭാസി | വര്‍ഷം 1972 |
സിനിമ ആരോമലുണ്ണി | കഥാപാത്രം ചിരുത | സംവിധാനം എം കുഞ്ചാക്കോ | വര്‍ഷം 1972 |
സിനിമ പോസ്റ്റ്മാനെ കാണ്മാനില്ല | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്‍ഷം 1972 |
സിനിമ ഗന്ധർവ്വക്ഷേത്രം | കഥാപാത്രം കുഞ്ഞൂട്ടി | സംവിധാനം എ വിൻസന്റ് | വര്‍ഷം 1972 |
സിനിമ നഖങ്ങൾ | കഥാപാത്രം മായ | സംവിധാനം എ വിൻസന്റ് | വര്‍ഷം 1973 |
സിനിമ ഏണിപ്പടികൾ | കഥാപാത്രം | സംവിധാനം തോപ്പിൽ ഭാസി | വര്‍ഷം 1973 |
സിനിമ കലിയുഗം | കഥാപാത്രം കുഞ്ഞുകുട്ടി | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1973 |
സിനിമ പൊന്നാപുരം കോട്ട | കഥാപാത്രം കുഞ്ഞിപ്പെണ്ണ് | സംവിധാനം എം കുഞ്ചാക്കോ | വര്‍ഷം 1973 |
സിനിമ അബല | കഥാപാത്രം | സംവിധാനം | വര്‍ഷം 1973 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം കാശായ കാശെല്ലാം പൊൻകാശ് | ചിത്രം/ആൽബം മധുരം തിരുമധുരം | രചന ഡോ ബാലകൃഷ്ണൻ | സംഗീതം എ ടി ഉമ്മർ | രാഗം | വര്‍ഷം 1976 |
ഗാനം അടവെല്ലാം പയറ്റി | ചിത്രം/ആൽബം ബ്രിട്ടീഷ് മാർക്കറ്റ് | രചന ഗിരീഷ് പുത്തഞ്ചേരി | സംഗീതം രാജാമണി | രാഗം | വര്‍ഷം 1996 |
ഗാനം ഗുഡ് മോണിങ്ങ് | ചിത്രം/ആൽബം കഥാനായകൻ | രചന എസ് രമേശൻ നായർ | സംഗീതം മോഹൻ സിത്താര | രാഗം | വര്‍ഷം 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് സൂര്യപുത്രൻ | സംവിധാനം തുളസീദാസ് | വര്‍ഷം 1998 |
തലക്കെട്ട് ദി കിംഗ് | സംവിധാനം ഷാജി കൈലാസ് | വര്‍ഷം 1995 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ പറങ്കിമല | സംവിധാനം ഭരതൻ | വര്‍ഷം 1981 | ശബ്ദം സ്വീകരിച്ചത് സൂര്യ |
സിനിമ തകര | സംവിധാനം ഭരതൻ | വര്‍ഷം 1979 | ശബ്ദം സ്വീകരിച്ചത് സുരേഖ |
സിനിമ സിംഹാസനം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്‍ഷം 1979 | ശബ്ദം സ്വീകരിച്ചത് ലക്ഷ്മി |
സിനിമ പത്മവ്യൂഹം | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് വിജയശ്രീ |
സിനിമ പണിതീരാത്ത വീട് | സംവിധാനം കെ എസ് സേതുമാധവൻ | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് നന്ദിത ബോസ് |
സിനിമ ഭദ്രദീപം | സംവിധാനം എം കൃഷ്ണൻ നായർ | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് ശാരദ |
സിനിമ ഉദയം | സംവിധാനം പി ഭാസ്ക്കരൻ | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് ശാരദ |
സിനിമ ധർമ്മയുദ്ധം | സംവിധാനം എ വിൻസന്റ് | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് നന്ദിത ബോസ് |
സിനിമ വീണ്ടും പ്രഭാതം | സംവിധാനം പി ഭാസ്ക്കരൻ | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് ശാരദ |
സിനിമ ദിവ്യദർശനം | സംവിധാനം ജെ ശശികുമാർ | വര്‍ഷം 1973 | ശബ്ദം സ്വീകരിച്ചത് |
സിനിമ ആഭിജാത്യം | സംവിധാനം എ വിൻസന്റ് | വര്‍ഷം 1971 | ശബ്ദം സ്വീകരിച്ചത് ശാരദ |
സിനിമ താര | സംവിധാനം എം കൃഷ്ണൻ നായർ | വര്‍ഷം 1970 | ശബ്ദം സ്വീകരിച്ചത് ശാരദ |
അവാർഡുകൾ
Contributors |
---|
Contributors |
---|