തുളസീദാസ്
മലയാള ചലച്ചിത്ര സംവിധായകൻ. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറുമ്മൂടാണ് തുളസീദാസ് ജനിച്ചത്. അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം വെഞ്ഞാറുമൂട് സ്കൂളിലായിരുന്നു. തുടർപഠനം ആറ്റിങ്ങൽ ശ്രീനാരായണാ കോളേജിലും. സംവിധായകൻ പി ജെ ജോസഫിന്റെ സംവിധാന സഹായിയായി 1982-ലാണ് തുളസിദാസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് രാജസേനനടക്കം പല സംവിധായകരുടെയും കൂടെ പ്രവർത്തിച്ചു.
1989- ൽ തന്റെ പത്തൊൻപതാം വയസ്സിലാണ് തുളസീദാസ് സ്വതന്ത്ര സംവിധായകനാകുന്നത്. "ഒന്നിനു പുറകെ മറ്റൊന്ന് " ആണ് ആദ്യ ചിത്രം. തുടർന്ന് കാസർക്കോട് കാദർഭായ്, മലപ്പുറം ഹാജി മഹാനായ ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. മുപ്പതിൽ അധികം സിനിമകൾ മലയാളത്തിലും, രണ്ട് സിനിമകൾ തമിഴിലും സംവിധാനം ചെയ്ത തുളസീദാസ് ആറ് സിനിമകൾക്ക് കഥയും, രണ്ട് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. അദ്ധേഹം ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തു. 2016-ൽ തുളസീദാസ് സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ "ഗേൾസ് " അദ്ധേഹത്തിന് മികച്ച സംവിധായകനുള്ള ICL അവാർഡ് നേട്ക്കൊടുത്തു.
സിനിമകൾ കൂടാതെ തുളസീദാസ് ചാനലുകൾക്ക് വേണ്ടി സീരിയലുകളും സംവിധാനം ചെയ്തിട്ടൂണ്ട്. ഏഷ്യാനെറ്റിനുവേണ്ടി അദ്ധേഹം സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ വലിയതോതിൽ ജനപ്രീതിയാർജ്ജിച്ച സീരിയലായിരുന്നു. തുളസീദാസിന്റെ ഭാര്യയുടെ പേര് ഷൈനി. രണ്ട് കുട്ടികൾ- സൂര്യ ടി എസ് നായർ, അനുഷ്ക ടി എസ് നായർ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പാരലൽ കോളേജ് | കഥാപാത്രം സുരേഷ് | സംവിധാനം തുളസീദാസ് | വര്ഷം 1991 |
സിനിമ ശുദ്ധമദ്ദളം | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1994 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ആഗ്രഹം | സംവിധാനം രാജസേനൻ | വര്ഷം 1984 |
ചിത്രം ഒന്നിനു പിറകെ മറ്റൊന്ന് | സംവിധാനം തുളസീദാസ് | വര്ഷം 1988 |
ചിത്രം ലയനം | സംവിധാനം തുളസീദാസ് | വര്ഷം 1989 |
ചിത്രം ഏഴരപ്പൊന്നാന | സംവിധാനം തുളസീദാസ് | വര്ഷം 1992 |
ചിത്രം ആയിരം നാവുള്ള അനന്തൻ | സംവിധാനം തുളസീദാസ് | വര്ഷം 1996 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗേൾസ് | സംവിധാനം തുളസീദാസ് | വര്ഷം 2016 |
തലക്കെട്ട് മലപ്പുറം ഹാജി മഹാനായ ജോജി | സംവിധാനം തുളസീദാസ് | വര്ഷം 1994 |
തലക്കെട്ട് ലയനം | സംവിധാനം തുളസീദാസ് | വര്ഷം 1989 |
തലക്കെട്ട് ഒന്നിനു പിറകെ മറ്റൊന്ന് | സംവിധാനം തുളസീദാസ് | വര്ഷം 1988 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സൗന്ദര്യപ്പിണക്കം | സംവിധാനം രാജസേനൻ | വര്ഷം 1985 |
തലക്കെട്ട് പാവം ക്രൂരൻ | സംവിധാനം രാജസേനൻ | വര്ഷം 1984 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മഴനിലാവ് | സംവിധാനം എസ് എ സലാം | വര്ഷം 1983 |
തലക്കെട്ട് കയം | സംവിധാനം പി കെ ജോസഫ് | വര്ഷം 1982 |
തലക്കെട്ട് മരുപ്പച്ച | സംവിധാനം എസ് ബാബു | വര്ഷം 1982 |