കോളേജ് കുമാരൻ
Actors & Characters
Actors | Character |
---|---|
കോളേജ് കുമാരന് | |
മാധവി മേനോന് | |
പബ്ലിക് പ്രൊസിക്യൂട്ടര് | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
മുൻ സൈനികനായിരുന്ന കുമാരൻ മഹാത്മാ കോളേജിലെ കാന്റീനിൽ ജോലിക്കാരനാവാൻ തീരുമാനിക്കുന്നു.മഹാത്മാ കോളേജിലെ പഴയ താരമായിരുന്ന കുമാരൻ തന്റെ പിതാവിന്റെയും സഹോദരിയുടെയും ജീവനെടുത്ത ദാരുണമായ സംഭവത്തിന് ശേഷമാണ് സൈനിക ജീവിതം ഉപേക്ഷിച്ച് കോളേജിലെ കാന്റീൻ നടത്തിപ്പുകാരനായത്. എല്ലാ വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവനായ കുമാരൻ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരുമായി സഹകരിക്കുമായിരുന്നു.കോളേജുകളിൽ പോകാതെ സ്വകാര്യ ട്യൂഷൻ ക്ലാസുകൾ നടത്തിയിരുന്ന അവിടുത്തെ അധ്യാപകരെ കോളേജിലേക്ക് തിരികെ കൊണ്ടുവരാനും കുമാരൻ സഹായിക്കുന്നു.
കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ മാധവി ചില പ്രത്യേക കാരണങ്ങൾ കൊണ്ട് കുമാരനെ വെറുത്തിരുന്നു.ഒരിക്കൽ ക്യാമ്പസ് ടൂറിനിടെ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾ മരിക്കുകയും അപകടത്തിന് കാരണം കുമാരൻ ആണെന്ന് മാധവി എല്ലാവരോടും പറയുകയും ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ കുമാരൻ പല ശ്രമങ്ങളും നടത്തുന്നു.അതിനിടയിൽ വർഷങ്ങൾക്ക് മുൻപ് താൻ വീട്ടുകാരെ നഷ്ടപ്പെട്ട് അനാഥയായപ്പോൾ തുടർന്ന് ജീവിക്കാനും പഠിക്കാനും പണം നൽകി സഹായിച്ച അജ്ഞാതൻ കുമാരനായിരുന്നുവെന്ന് മാധവി തിരിച്ചറിയുന്നു.
അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം മാനേജ്മെന്റിലും വിദ്യാർത്ഥികളിലും കുമാരനിലുള്ള വിശ്വാസം ഇല്ലാതാക്കാൻ തീരുമാനിച്ച മുൻ വിദ്യാഭ്യാസ മന്ത്രി സേതുനാഥൻ ബസ് അപകടമുണ്ടാക്കി കുറ്റം കുമാരന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്ന് കണ്ടുപിടിക്കപ്പെടുന്നു.കോളേജ് കാന്റീനിൽ വച്ച് സേതുനാഥൻ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട തന്റെ പിതാവ് അത് മാനേജ്മെന്റിനെ അറിയിക്കാൻ പദ്ധതിയിട്ടിരുന്നതിനാൽ തന്റെ അച്ഛനെയും സഹോദരിയെയും സേതുനാഥൻ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും വാച്ച്മാൻ വാസൂട്ടിയുടെ സഹായത്തോടെ നടത്തിയ കൊലപാതകം ഒരു അപകടമാക്കി മാറ്റുകയായിരുന്നുവെന്നും കുമാരൻ എല്ലാവർക്ക് മുന്നിലും വെളിപ്പെടുത്തുന്നു.
Video & Shooting
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കാണാക്കുയിലിന് പാട്ടിന്ന് |
ഷിബു ചക്രവർത്തി | ഔസേപ്പച്ചൻ | ജി വേണുഗോപാൽ |