പ്രതീഷ് നന്ദൻ
മലയാള ചലച്ചിത്ര, സീരിയൽ നടൻ. കിരൺ ടിവിയിൽ അവതാരകനായാണ് പ്രതീഷ് നന്ദന്റെ കരിയറിന്റെ തുടക്കം. തുടർന്ന് സീരിയൽ അഭിനേതാവായി. സ്നേഹത്തിന്റെ ശ്രാദ്ധം എന്ന ടെലിഫിലിമിലൂടെയാണ് പ്രതീഷ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ്, ചന്ദനമഴ എന്നീ സീരിയലുകളിൽ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി. മഴവിൽ മനോരമയിലെ നോക്കത്താ ദൂരത്ത് എന്ന സിനിമയുടെ പ്രൊഡക്ഷൻ നിർവഹിച്ചതും പ്രതീഷ് നന്ദനായിരുന്നു. 2007ൽ മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
റേഡിയോ ജോക്കിയായും പ്രതീഷ് നന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 2011 ൽ ഇറങ്ങിയ വീരപുത്രൻ ആണ് പ്രതീഷ് നന്ദൻ അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് 2012 ൽ ധന്യം എന്ന സിനിമയിൽ അഭിനയിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന് ശബ്ദം കൊടുത്തു. പ്രതീഷ് സൂര്യ ടിവിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ജോലിചെയ്യുകയാണിപ്പോൾ
പ്രതീഷ് നന്ദന്റെ ഭാര്യ ദേവജ ഗൽഫിൽ നേഴ്സാണ്. മകൻ ദേവപ്രതീക്.