സിദ്ദിഖ്
എറണാകുളം ജില്ലയിലെ പുല്ലേപ്പടിയിൽ കറപ്പനൂപ്പിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. കലൂർ ഗവ. ഹൈസ്കൂൾ, കളമശ്ശേരി സെന്‍റ് പോൾസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം സിദ്ദിഖ് എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ക്ലർക്കായി ജോലിക്ക് കയറി. ഇതിനൊപ്പം കൊച്ചിൻ കലാഭവന്‍റെ മിമിക്രി ട്രൂപ്പിലും അംഗമായിരുന്നു.
ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിദ്ദിഖ് സിനിമയിൽ അരങ്ങേറുന്നത്. 1986 -ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് ലാൽ -നോടൊപ്പം കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ട് രചനാരംഗത്ത് തുടക്കം കുറിച്ചു. 1989 -ൽ ലാലിനോടൊപ്പം ചേർന്ന് റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാനരംഗത്ത് തുടക്കം കുറിച്ചു. സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് ഇൻ ഹരിഹർ നഗർ (1990), ഗോഡ്‌ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1994) എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിംഗ്, ഫിംഗർപ്രിന്റ്,, കിംഗ് ലയർ എന്നീ ചിത്രങ്ങളുടെ തിരക്കഥയും നാടോടിക്കാറ്റ്, അയാൾ കഥയെഴുതുകയാണ് എന്നിവയുടെ കഥയും ഈ കൂട്ടുകെട്ടിൽ നിന്നും പിറന്നതായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം സിദ്ദിഖ് ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക്ക് ബാച്ചിലർ എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചവയെല്ലാം ഹാസ്യ പ്രമേയമുള്ള ചിത്രങ്ങളാണ്.
2023 ആഗസ്റ്റിൽ സിദ്ദിഖ് അന്തരിച്ചു. സിദ്ദിഖിന്റെ ഭാര്യ സാജിത, മക്കൾ സൗമ്യ, സാറ, സുകൂൺ.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ബിഗ് ബ്രദർ | സിദ്ദിഖ് | 2020 |
| ഫുക്രി | സിദ്ദിഖ് | 2017 |
| ഭാസ്ക്കർ ദി റാസ്ക്കൽ | സിദ്ദിഖ് | 2015 |
| ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |
| ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 |
| ഫ്രണ്ട്സ് | സിദ്ദിഖ് | 1999 |
| ഹിറ്റ്ലർ | സിദ്ദിഖ് | 1996 |
| കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 |
| വിയറ്റ്നാം കോളനി | സിദ്ദിഖ്, ലാൽ | 1992 |
| ഗോഡ്‌ഫാദർ | സിദ്ദിഖ്, ലാൽ | 1991 |
| ഇൻ ഹരിഹർ നഗർ | സിദ്ദിഖ്, ലാൽ | 1990 |
| റാംജി റാവ് സ്പീക്കിംഗ് | സിദ്ദിഖ്, ലാൽ | 1989 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പൂവിനു പുതിയ പൂന്തെന്നൽ | ഫാസിൽ | 1986 | |
| ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | താഹ | 1997 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| പപ്പൻ പ്രിയപ്പെട്ട പപ്പൻ | സത്യൻ അന്തിക്കാട് | 1986 |
| നാടോടിക്കാറ്റ് | സത്യൻ അന്തിക്കാട് | 1987 |
| റാംജി റാവ് സ്പീക്കിംഗ് | സിദ്ദിഖ്, ലാൽ | 1989 |
| ഇൻ ഹരിഹർ നഗർ | സിദ്ദിഖ്, ലാൽ | 1990 |
| ഗോഡ്‌ഫാദർ | സിദ്ദിഖ്, ലാൽ | 1991 |
| മക്കൾ മാഹാത്മ്യം | പോൾസൺ | 1992 |
| വിയറ്റ്നാം കോളനി | സിദ്ദിഖ്, ലാൽ | 1992 |
| കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 |
| മാന്നാർ മത്തായി സ്പീക്കിംഗ് | മാണി സി കാപ്പൻ | 1995 |
| ഹിറ്റ്ലർ | സിദ്ദിഖ് | 1996 |
| അയാൾ കഥയെഴുതുകയാണ് | കമൽ | 1998 |
| ഫ്രണ്ട്സ് | സിദ്ദിഖ് | 1999 |
| ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |
| ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |
| കിംഗ് ലയർ | ലാൽ | 2016 |
| ഫുക്രി | സിദ്ദിഖ് | 2017 |
| ബിഗ് ബ്രദർ | സിദ്ദിഖ് | 2020 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ബിഗ് ബ്രദർ | സിദ്ദിഖ് | 2020 |
| ഫുക്രി | സിദ്ദിഖ് | 2017 |
| കിംഗ് ലയർ | ലാൽ | 2016 |
| ഭാസ്ക്കർ ദി റാസ്ക്കൽ | സിദ്ദിഖ് | 2015 |
| ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |
| ഫിംഗർപ്രിന്റ് | സതീഷ് പോൾ | 2005 |
| ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 |
| ഫ്രണ്ട്സ് | സിദ്ദിഖ് | 1999 |
| ഹിറ്റ്ലർ | സിദ്ദിഖ് | 1996 |
| മാന്നാർ മത്തായി സ്പീക്കിംഗ് | മാണി സി കാപ്പൻ | 1995 |
| കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 |
| വിയറ്റ്നാം കോളനി | സിദ്ദിഖ്, ലാൽ | 1992 |
| ഗോഡ്‌ഫാദർ | സിദ്ദിഖ്, ലാൽ | 1991 |
| ഇൻ ഹരിഹർ നഗർ | സിദ്ദിഖ്, ലാൽ | 1990 |
| റാംജി റാവ് സ്പീക്കിംഗ് | സിദ്ദിഖ്, ലാൽ | 1989 |
| പപ്പൻ പ്രിയപ്പെട്ട പപ്പൻ | സത്യൻ അന്തിക്കാട് | 1986 |
സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഫുക്രി | സിദ്ദിഖ് | 2017 |
| ബിഗ് ബ്രദർ | സിദ്ദിഖ് | 2020 |
Creative contribution
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| മാൻ ഓഫ് ദി മാച്ച് | ജോഷി മാത്യു | 1996 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
| കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
| മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | ഫാസിൽ | 1987 |
| പൂവിനു പുതിയ പൂന്തെന്നൽ | ഫാസിൽ | 1986 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 |
| നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഗുലുമാൽ ദ് എസ്കേപ്പ് | വി കെ പ്രകാശ് | 2009 |
| നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |