മണിച്ചിത്രത്താഴ്
പ്രേതബാധക്കു പേരുകേട്ട മാടമ്പള്ളിത്തറവാട്ടിൽ താമസിക്കാനെത്തുന്ന നകുലന്റേയും (സുരേഷ് ഗോപി) ഭാര്യ ഗംഗയുടേയും (ശോഭന) ജീവിതത്തിൽ കടന്നു വരുന്ന ചില അത്യപൂർവ്വമായ സംഭവങ്ങളും അമേരിക്കയിൽ നിന്നു വരുന്ന നകുലന്റെ സുഹൃത്ത് ഡോ.സണ്ണി ജോസഫ് (മോഹൻ ലാൽ) ഈ അപൂർവ്വ സംഭവങ്ങളുടെ ചുരുളഴിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ഡോ.സണ്ണി ജോസഫ് | |
നകുലൻ | |
ഗംഗ | |
തമ്പി | |
ഉണ്ണിത്താൻ | |
ശ്രീദേവി | |
അല്ലി | |
ഭാസുര | |
ദാസപ്പൻ കുട്ടി | |
ചന്തു | |
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് | |
മഹാദേവൻ | |
കാട്ടുപ്പറമ്പൻ | |
തമ്പിയുടെ ഭാര്യ | |
ശ്രീദേവിയുടെ അനിയത്തി-തമ്പിയുടെ ഇളയമകൾ | |
ഗംഗയുടെ മുത്തശ്ശി | |
ഗംഗയുടെ ബാല്യം | |
വൈദ്യർ | |
കന്യാസ്ത്രീ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശോഭന | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 994 |
ശോഭന | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 994 |
കെ ജെ യേശുദാസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 994 |
വേണു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 994 |
സ്വർഗ്ഗചിത്ര അപ്പച്ചൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം | 1 994 |
സ്വർഗ്ഗചിത്ര അപ്പച്ചൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായ ചിത്രം | 1 994 |
കഥ സംഗ്രഹം
- മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണിത്. സംവിധായകൻ ഫാസിലിന്റെ മാസ്റ്റർപീസ് ആയി ഇതു കണക്കാക്കപ്പെടുന്നു.
- മണിചിത്രത്താഴ് അഞ്ചു ഭാഷകളിൽ പുനർനിർമ്മിച്ചു - ആപ്തമിത്ര (കന്നഡ), ചന്ദ്രമുഖി (തമിഴ് & തെലുങ്ക്) ഭൂൽ ഭുലയ്യ (ഹിന്ദി) & രാജ് മൊഹൽ (ബംഗാളി).
- മലയാളത്തിലും കന്നഡയിലും തമിഴിലും നായികാ കഥാപാത്രം അവതരിപ്പിച്ചവര്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു - ശോഭന (മലയാളം), സൗന്ദര്യ (കന്നഡ) ജ്യോതിക (തമിഴ്). ഈ ഭാഷകളിലെല്ലാം തന്നെ നായികാ കഥാപാത്രത്തിന്റെ പേരു ഗംഗയെന്നായിരുന്നു.
- കന്നഡയിലും തെലുങ്കിലും യഥാക്രമം ആപ്തരക്ഷക, നാഗവല്ലി എന്നീ പേരുകളിൽ ഇതിന്റെ രണ്ടാം ഭാഗവുമിറങ്ങി.
- 365 ദിവസത്തില്‍ കൂടുതല്‍ റിലീസിംഗ് സെന്ററിൽ പ്രദർശിപ്പിച്ച മലയാളസിനിമകളില്‍ ഒന്നാണിത്.
- കന്നടയിലും, തമിഴിലും കഥയുടെ ക്രെഡിറ്റ് മധു മുട്ടത്തിന് നൽകിയില്ല; തമിഴില്‍ ക്രെഡിറ്റ് ഡയറക്ടര്‍ പി വാസുവിന് ആണ് നൽകിയിരുന്നത്. മധുമുട്ടം കോടതിയിൽ ഇതിന്റെ അവകാശവാദം ഉന്നയിച്ച് ഹർജി സമർപ്പിച്ചതും വിവാദമായിരുന്നു.
- ഗംഗയെന്ന കഥാപാത്രത്തിന് ഭാഗ്യലക്ഷ്മിയും നാഗവല്ലിയുടെ കഥാപാത്രത്തിന് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗ്ഗയുമാണ് ശബ്ദം കൊടുത്തത്. ഭാഗ്യലക്ഷ്മി "നാഗവല്ലിയുടെ ശബ്ദം" എന്ന പേരിൽ പ്രസിദ്ധയായി.
- സിനിമയിൽ ശോഭനയുടെ കഥാപാത്രം പറയുന്ന "വിടമാട്ടേ" എന്ന സംഭാഷണം വളരെ പ്രശസ്തമായി. ഇതു പല സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സ്കിറ്റുകളിലുമെല്ലാം ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
- ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായി പ്രവർത്തിച്ചത് പ്രശസ്തരായ സംവിധായകരായിരുന്നു - പ്രിയദർശൻ, സിബി മലയിൽ, സിദ്ധീഖ്, ലാൽ എന്നിവർ.
- മദ്ധ്യതിരുവിതാംകൂറിലെ ആലുംമൂട്ടിൽ തറവാട് എന്ന കുടുംബത്തിൽ നടന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു സംഭവത്തിനെ ആധാരമാക്കിയാണു ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
- മണിച്ചിത്രത്താഴ് ഇറങ്ങിയ സമയത്ത് മലയാളത്തിൽ ബോക്സോഫീസിൽ ഏറ്റവുമധികം വിജയം നേടിയ ചിത്രമായിരുന്നു.
- ഈ ചിത്രത്തിലെ ഗംഗ / നാഗവല്ലി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
- ഡോ. സണ്ണിയുടെ റോളിലേക്ക് ആദ്യം മമ്മൂട്ടിയെ പരിഗണിച്ചിരുന്നെങ്കിലും ഹാസ്യത്തിനു കൂടിയുള്ള പ്രധാന്യം കണക്കിലെടുത്ത് ഫാസിൽ മോഹൻലാലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
- ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ശോഭനയുടുക്കുന്ന ഒരു സാരി മണിചിത്രത്താഴ് ശോഭന സാരി എന്ന പേരിൽ വിപണിയിലിറങ്ങിയിരുന്നു.
പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മാടമ്പള്ളി തറവാട്ടിലേക്ക് താമസത്തിനു വരുന്ന യുവദമ്പതികളാണു നകുലനും (സുരേഷ് ഗോപി) ഗംഗയും (ശോഭന). അതു വരെ അവിടത്തെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത് നകുലന്റെ കുഞ്ഞമ്മയായ ഭാസുരയുടെ (കെപിഎസി ലളിത) ഭർത്താവ് ഉണ്ണിത്താനായിരുന്നു (ഇന്നസെന്റ്). സഹോദരനായ തന്നെ ഏല്‍പ്പിക്കാതെ ബന്ധുവായ ഉണ്ണിത്താനെ കാര്യങ്ങൾ നകുലന്റെ അമ്മ ഏല്‍പ്പിച്ചതിൽ അമ്മാവനായ തമ്പിക്ക് (നെടുമുടി വേണു) വിഷമമുണ്ട്. അതു പോലെ തമ്പിയുടെ മകളും നകുലന്റെ മുറപെണ്ണുമായ ചൊവ്വാ ദോഷമുള്ള ശ്രീദേവിയെ (വിനയ പ്രസാദ്) നകുലനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ കരുതിയിരുന്നെങ്കിലും നകുലന്റെ അമ്മയുടെ എതിർപ്പിനാൽ അത് നടന്നിരുന്നില്ല. എങ്കിലും വിവാഹത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക് വരുന്ന നകുലനേയും ഗംഗയേയും എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രേതബാധയുള്ള മാടമ്പള്ളിയിൽ താമസിക്കേണ്ടെന്ന താക്കീത് വില വെക്കാതെ നകുലനും ഗംഗയും അവിടെ താമസമാരംഭിക്കുന്നു.
തമ്പിയുടേയും ഭാസുരയുടേയും മകളായ അല്ലിക്ക് (രുദ്ര) കോളേജ് അധ്യാപകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ മഹാദേവനുമായി (ശ്രീധർ) വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മാടമ്പള്ളിയുടെ അടുത്തുള്ള മഹാദേവന്റെ വീട് മഹാദേവന്റെ കൃതികളെ ഇഷ്ടപെടുന്ന ഗംഗക്ക് അല്ലി കാണിച്ചു കൊടുക്കുന്നു. തന്റെ പുസ്തകങ്ങൾ സൂക്ഷിക്കാനായി മുറി അന്ന്വേഷിക്കുന്ന ഗംഗ കണ്ടെത്തുന്ന് മന്ത്രവിധികളാൽ പൂട്ടിയിരിക്കുന്ന തെക്കിനിയാണ്. പരേതാത്മാക്കൾ വസിക്കുന്ന അവിടം തുറക്കരുതെന്ന തമ്പിയുടെ ഉപദേശം അവഗണിച്ച് ഗംഗ അല്ലിയുടേയും തമ്പിയുടെ മകനായ ചന്തുവിന്റേയും(സുധീഷ്) സഹായത്തോടെ മറ്റൊരു താക്കോൽ പണിയിച്ച് അത് തുറന്ന് അവിടം വൃത്തിയാക്കുന്നു. തെക്കിനി തുറന്നതോടെ പല അനർത്ഥങ്ങളും സംഭവിക്കാനാരംഭിക്കുന്നു. ഇതറിഞ്ഞ ശ്രീദേവി ചന്തുവുമായി നിർബന്ധമായി തന്നെ മാടമ്പള്ളിയിലേക്ക് താമസം മാറ്റുന്നു. തമ്പി മന്ത്രവാദിയായ കാട്ടുമ്പറമ്പനും (കുതിരവട്ടം പപ്പു) ദാസപ്പൻകുട്ടിയും (ഗണേഷ്) ചേർന്ന് രാത്രിയിൽ തെക്കിനി വീണ്ടും പൂട്ടാൻ വരുന്നെങ്കിലും അവിടെ നിന്നിറങ്ങി വരുന്ന നാഗവല്ലിയുടെ പ്രേതത്തിനെ ഭയന്ന് ഓടി രക്ഷപ്പെടുന്നു.
വർഷങ്ങൾക്കു മുമ്പ് മാടമ്പള്ളിയിലെ ഒരു കാരണവർ തമിഴ് നാട്ടിൽ നിന്നു കൊണ്ടുവന്ന ഒരു നൃത്തക്കാരിയാണ് നാഗവല്ലി. പക്ഷേ, നാഗവല്ലി ഇപ്പോൾ മഹാദേവൻ താമസിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന നർത്തകനായ രാമനാഥനുമായി അടുപ്പത്തിലാകുന്നു. ഇതറിയുന്ന കാരണവർ നാഗവല്ലിയേയും രാമനാഥനേയും വധിക്കുന്നു. നാഗവല്ലിയുടെ പ്രേതം കാരണവരെ വധിക്കാൻ ശ്രമിക്കുന്നെങ്കിലും കാരണവർ മന്ത്രവാദികളെ ഉപയോഗിച്ച് നാഗവല്ലിയെ തെക്കിനിയിൽ ബന്ധിക്കുന്നു. എങ്കിലും കാരണവർ പിന്നീട് ഒരപകടമരണത്തിലൂടെ കൊല്ലപ്പെടുന്നതു കൊണ്ട് കാരണവരുടെ പ്രേതത്തേയും തെക്കിനിയിൽ ബന്ധിച്ചിരിക്കുകയാണ്. പഴങ്കഥകളെ ഇഷ്ടപ്പെടുന്ന ഗംഗ ഈ കഥകളെല്ലാം ഭാസുരകുഞ്ഞമ്മയിൽ നിന്നും അറിയുന്നു.
മാടമ്പള്ളിയിൽ നടക്കുന്ന പല അനർത്ഥങ്ങൾക്കും കാരണമായി എല്ലാവരുടേയും സംശയത്തിന്റെ മുന നീളുന്നത് ശ്രീദേവിയിലേക്കാണ്. അവിവാഹിതയായ ശ്രീദേവി ഇത്രയും നാൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെയിരുന്നിട്ട് പെട്ടെന്ന് കാര്യങ്ങളിൽ ഇടപെടുന്നത് എല്ലാവരിലും സംശയം ജനിപ്പിക്കുന്നു. പാത്രങ്ങൾ തകരുക, അല്ലിയെ ശ്വാസം ലഭിക്കാത്ത മുറിയിൽ പൂട്ടിയിടുക, ഗംഗയുടെ സാരിക്കു തീ പിടിക്കുക തുടങ്ങിയ പല പല സംഭവങ്ങൾ നടക്കുന്നതോടെ നകുലൻ സുഹൃത്തായ മനശാസ്ത്രജ്ഞൻ സണ്ണിയെ അമ്മാവന്റെ എതിർപ്പോടെയാണെങ്കിലും വരുത്താൻ തീരുമാനിക്കുന്നു. മനശസ്ത്രത്തിൽ പ്രശസ്തമായ ധാരാളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള സണ്ണി അമേരിക്കയിലെ പ്രശസ്ത മനശാസ്ത്രജ്ഞനായ ബ്രാഡ്ലിയുടെ ശിഷ്യനുമാണ്. നകുലന്റെ ആവശ്യപ്രകാരം സണ്ണി മാടമ്പള്ളിയിൽ എത്തുന്നു. തന്റേതായ രീതിയിൽ അന്ന്വേഷണം ആരംഭിക്കുന്ന സണ്ണിയെ നകുലനും ഗംഗക്കും ഒഴികെ ആർക്കും തന്നെയിഷ്ടപ്പെടുന്നില്ല.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
ഈ ചിത്രത്തിലെ പ്രശസ്തമായ സംഭാഷണങ്ങൾ
Contributors | Contribution |
---|---|
കഥാസാരവും കൗതുകങ്ങളും ചേർത്തു | |
പോസ്റ്റേഴ്സ് ചേർത്തു (with logo) | |