വിനയപ്രസാദ്

Vinayaprasad
Vinayaprasad
Date of Birth: 
Wednesday, 22 November, 1967
വിനയ പ്രകാശ്

  ദക്ഷിണേന്ത്യൻ സിനിമ - ടെലിവിഷൻതാരം. 1967 നവമ്പർ 22 ന് കർണ്ണാടകയിലെ ഉഡൂപ്പിയിൽ ജനിച്ചു. വിനയ ഭട്ട് എന്നായിരുന്നു യതാർത്ഥ നാമം. 1988 ൽ മാധവാചാര്യ എന്ന കന്നഡ ചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് വിനയ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. കുറച്ചു ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തതിനുശേഷമാണ് "ഗണേശന മധുവ" എന്ന ചിത്രത്തിൽ നായികയാകുന്നത്. ഈ ചിത്രത്തിന്റെ വൻ വിജയം വിനയയെ കന്നഡയിൽ തിരക്കുള്ള നടിയാക്കി മാറ്റി. കന്നഡ, തമിൾ, തെലുങ്ക്, മലയാളം എന്നീ സിനിമകളിലായി ഏതാണ്ട് അറുപതോളം എണ്ണത്തിൽ നായികയായി അഭിനയിച്ചു.

 പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് വിനയ പ്രസാദ് മലയാളത്തിലെത്തുന്നത്. തുടർന്ന് മൂക്കില്ലാ രാജ്യത്ത്, മണിച്ചിത്രത്താഴ്, പിടക്കോഴികൂവുന്ന നൂറ്റാണ്ട് എന്നിങ്ങനെ മുപ്പതിലധികം മലയാളസിനിമകളിൽ അഭിനയിച്ചു. മണിച്ചിത്രത്താളിലെ വേഷം അവരെ മലയാളികൾക്കിടയിലും പ്രിയങ്കരിയാക്കി. കുറച്ചുകാലത്തിനുശേഷം അവർ കാരക്ടർ റോളുകളിലേയ്ക്ക് മാറി. തുടർന്ന് വിവിധ ഭാഷകളിലായി ധാരാളം സീരിയലുകളിലും വിനയ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. 1998 ൽ  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സുപ്പർഹിറ്റ് സീരിയലായ "സ്ത്രീ" യിലെ അഭിനയമാണ് വിനയയെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കുന്നത്. വിനയപ്രസാദ് അഭിനേത്രി മാത്രമല്ല ഗായികയും, അവതാരികയും കൂടിയാണ്. പ്രശസതമായ പല ഇവന്റുകളിലും അവർ അവതാരികയായിട്ടുണ്ട്.

കന്നഡ സിനിമയിലെ സംവിധായകനും എഡിറ്ററുമായിരുന്ന V R K.പ്രസാദിനെയായിരുന്നു വിനയ വിവാഹം ചെയ്തിരുന്നത്.1988 ൽ ആയിരുന്നു ആ വിവാഹം. 1995 ൽ അദ്ദേഹം അന്തരിച്ചു. അവർക്ക് ഒരു മകളാണ് ഉള്ളത് - പ്രഥമ പ്രസാദ്. 2002 ൽ വിനയ വീണ്ടും വിവാഹിതയായി ഭർത്താവിന്റെ പേര് ജ്യോതി പ്രകാശ്. ഭർത്താവിനോടും മകളോടുമൊപ്പം വിനയപ്രകാശ് ഇപ്പോൾ ബാംഗ്ലൂരിൽ താമസിയ്ക്കുന്നു.