മേരിക്കുണ്ടൊരു കുഞ്ഞാട്
ഒരു കുടിയേറ്റ മലയോരഗ്രാമത്തിലെ സത്യസന്ധനും അതേസമയം ആർക്കും ഒരുപകാരവുമില്ലാത്ത കുഞ്ഞാടെന്ന് പേരുള്ള സോളമന്റേയും മേരിയുടേയും പ്രേമകഥ
Actors & Characters
Actors | Character |
---|---|
സോളമൻ | |
മേരി | |
ഗീവർഗീസ് | |
മേരി (സോളമന്റെ അമ്മ) | |
ജോസ് | |
ഇട്ടിച്ചൻ | |
കുണ്ടുകുഴി അച്ഛൻ | |
ലോനപ്പൻ | |
ചവരോ | |
സിസിലി | |
മേരിയുടെ അമ്മ | |
മേരിയുടെ സഹോദരൻ | |
ജോണിക്കുട്ടി | |
സ്റ്റേഷനറി കടക്കാരൻ | |
ഡോക്ടർ പിഷാരടി | |
ഡോക്ടർ സ്കറിയ പോത്തൻ | |
പോലീസ് ഇൻസ്പെക്ടർ | |
കൊച്ചു ത്രേസ്യ | |
സെലീന | |
ചന്ത മറിയ | |
നാട്ടുകാരൻ | |
നാട്ടുകാരൻ | |
ബസ് യാത്രക്കാരി | |
നാട്ടുകാരൻ | |
ബസ് കണ്ടക്ടർ | |
ലോനപ്പന്റെ ഭാര്യ | |
Main Crew
കഥ സംഗ്രഹം
ഭൂരിപക്ഷവും കൃസ്ത്യാനികൾ താമസിക്കുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമത്തിലാണു കഥ നടക്കുന്നത്. അവിടത്തെ പള്ളിയിലെ കപ്യാരായ ഗീവർഗ്ഗീസിന്റേയും (വിജയരാഘവൻ) ഭാര്യ മേരിയുടേയും (വിനയപ്രസാദ്) മകനാണു സോളമൻ. പേടിതൊണ്ടനും വീട്ടുകാർക്കും നാട്ടുകാർക്കും തന്നെ യാതൊരു ഉപകാരവുമില്ലാതെ നടക്കുന്ന സോളമനു കിട്ടിയ പേരാണു കുഞ്ഞാടെന്ന്. മേരിയെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും നടക്കാൻ സാധിക്കാത്തതിൽ ഇന്നും വിഷമമായി നടക്കുന്ന ഗ്രാമത്തിലെ ധനികനാണു ഇട്ടിയച്ചൻ (ഇന്നസെന്റ്). ഇട്ടിയച്ചന്റെ മകൾ മേരിയും (ഭാവന) സോളമനും ചെറുപ്പം മുതലേയുള്ള പ്രേമമാണു. ഇതിന്റെ പേരിൽ മേരിയുടെ സഹോദരന്മാരുടെ (ആനന്ദ്, അപ്പാ ഹാജ) കയ്യിൽ നിന്നും സോളമൻ പതിവായി തല്ലു വാങ്ങാറുമുണ്ട്.
സോളമന്റെ അകാരണമായ ഭയത്തിന്റെ കാരണം കണ്ടെത്താൻ മേരിയും സോളമനും കൂടെ മനശാസ്ത്രജ്ഞനെ കാണാനു പോകുന്നു. ഇതറിയുന്ന മേരിയുടെ സഹോദരന്മാർ സോളമനേയും തടുക്കാൻ വരുന്ന ഗീവർഗ്ഗീസിനേയും പൊതിരെ തല്ലുകയും ഇനി മേൽ മേരിയെ കണ്ടു പോകരുതെന്ന് താക്കീത് നൽകുകയും ചെയ്യുന്നു. മേരി പുറത്തു പോകുമ്പോൾ കാവലിനായി ചന്ത മറിയയെ (പൊന്നമ്മ ബാബു) നിയമിക്കുന്നു.
ഒരിക്കൽ ആ നാട്ടിലെത്തുന്ന അപരിചിതനായ ഒരാൾ (ബിജു മേനോൻ) സോളമന്റെ വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ വീഴുന്നിടത്തു നിന്നും സോളമനും വീട്ടുകാരും രക്ഷപ്പെടുത്തുന്നു. പിറ്റേ ദിവസം അയാളെ യാത്രയാക്കാൻ പുഞ്ചിരിക്കവലയിലേക്ക് പോകുന്ന വഴിയിൽ മേരിയേയും മറിയയേയും കാണുകയും ഈ വിവരം മറിയ മേരിയുടെ ആങ്ങളമാരെ അറിയിക്കുകയും ചെയ്യുന്നു. കവലയിലിട്ട് സോളമനെ തല്ലാൻ വരുന്ന മേരിയുടെ സഹോദരന്മാർക്ക് സോളമന്റെ കൂടെയുള്ള അപരിചതന്റെ തല്ല് കൊണ്ട് തിരികെ പോകേണ്ടി വരുന്നു. വന്നയാൾ തനിക്കൊരു രക്ഷകനാകുമെന്ന് കണ്ടു സോളമൻ അത് തന്റെ പണ്ട് ഒളിച്ചോടിപ്പോയ ജേഷ്ഠനാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും ശവപ്പെട്ടി കച്ചവടക്കാരനായ ലോനപ്പന്റെ (സലിം കുമാർ) സഹായത്തോടെ വിശ്വസിപ്പിക്കുന്നു. മടങ്ങിവന്ന മൂത്തമകൻ സോളമനെ അപേക്ഷിച്ച് വീടിനു ഒരുപകാരമായതിൽ സോളമന്റെ വീട്ടുകാർക്ക് സന്തോഷമാകുന്നു.
മേരിക്ക് വിവാഹലാചോനകൾ നടക്കുന്ന സമയമായതു കൊണ്ട് അവൾ സോളമനുമായി ഒരുറപ്പിനായിട്ട് രജിസ്ട്രർ വിവാഹം നടത്തുന്നതിനു തീരുമാനിക്കുന്നു. പക്ഷേ, പോകുന്ന വഴിയിൽ ഒരപകടം നടക്കുന്നതു കൊണ്ട് അവർക്കതിനു കഴിയുന്നില്ല. അതിനിടെ ബലാൽസംഗം നടത്തി വധിച്ച കേസിൽ ജയിൽ വാസം കഴിഞ്ഞു വന്ന ഒരാളെയാണു താൻ ജേഷ്ഠനായി കൊണ്ടു നടക്കുന്നതെന്ന് സോളമൻ തിരിച്ചറിയുന്നു. അയാളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങൾ ഒടുക്കം സോളമനെ വീട്ടിൽ നിന്നും പുറത്താക്കുന്നു. നിരാശനാകാതെ മേരിയുടെ ഉപദേശത്താൽ സോളമൻ പള്ളിയിലെ പുതിയ കപ്യാരായി ചുമതലയേൽക്കുന്നു.
രാത്രിയിൽ മേരിയെ കാണാൻ സോളമൻ ഇട്ടിച്ചന്റെ വീട്ടിൽ പോയെന്നറിയുന്നതിനെ തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാനായി പള്ളിയിലെ അച്ഛനായ കുണ്ടുകുഴി അച്ഛന്റെ നേതൃത്വത്തിൽ ഒരു യോഗം കൂടുന്നു. അവിടെ വെച്ച് പണ്ട് മോഷണം പോയ പൊൻകുരിശിനു പകരം പുതിയതൊന്നു കൊണ്ടു വരാമെങ്കിൽ തന്റെ മകളെ സോളമനു കെട്ടിച്ചു കൊടുക്കാമെന്ന് ഇട്ടിച്ചൻ പറയുന്നു. അതല്ല സോളമൻ വേറെ വിവാഹം ചെയ്യുകയാണെങ്കിൽ പൊൻകുരിശ് പള്ളിക്ക് താൻ തന്നെ സംഭാവന ചെയ്യാമെന്നും ഇട്ടിച്ചൻ പറയുന്നു. സോളമനെ കൊണ്ട് നടക്കുന്ന കാര്യമല്ലെന്നു മനസ്സിലാക്കുന്ന നാട്ടുകാർ പള്ളിക്ക് പൊൻകുരിശ് ലഭിക്കുമെന്ന് മനസ്സിലാക്കി സോളമനോട് മേരിയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കഥാസാരം ചേർത്തു |