പ്രേം പ്രകാശ്

Prem Prakash

കെ കെ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും ഏഴു മക്കളിൽ ഏറ്റവും ഇളയമകനായി കൊച്ചിയിൽ ജനിച്ചു. കോട്ടയം സി എം എസ്‌ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1968ൽ പുറത്തിറങ്ങിയ കാർത്തിക എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് ഏറെ മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങി. സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജേഷ്ഠൻ ജോസ് പ്രകാശ്.നിരവധി മലയാള സിനിമകൾക്ക് മികച്ച തിരക്കഥയൊരുക്കി രംഗത്തെത്തിയ ബോബി-സഞ്ജയ്, തങ്കം എന്നിവരാണ് മക്കൾ. ഭാര്യ ഡെയ്സി ലൂക്ക് കോട്ടയം സി എം എസ്‌ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചു.