ഒരിടത്തൊരു ഫയൽവാൻ
ഒരു നാടോടി ഫയൽവാന്റെ ജീവിതവും ജീവിതത്തിലെ ജയപരാജയങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Actors & Characters
Actors | Character |
---|---|
ഫയൽവാൻ | |
മേസ്തിരി | |
കണ്ണൻ | |
ചക്കര | |
വെടിക്കാരന്‍ ലൂക്കാ | |
കണ്ണന്റെ അച്ഛൻ | |
ഓട്ടോക്കാരന് ജോബ് | |
ചക്കരയുടെ അമ്മ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി പത്മരാജൻ | കോലാലംപൂർ ഫിലിം ഫെസ്റ്റിവൽ | മികച്ച തിരക്കഥ | 1 981 |
പി പത്മരാജൻ | ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ | സ്വർണ്ണപ്പതക്കം | 1 981 |
കഥ സംഗ്രഹം
- പി പത്മരാജൻ തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗും ചെയ്തിരിക്കുന്നത്.
ഒരു രാത്രി പുഴയും നീന്തി ഗ്രാമത്തിലെത്തുന്ന ഫയൽവാൻ തയ്യൽക്കാരൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ താമസമുറപ്പിക്കുന്നു. മേസ്തിരി ഏർപ്പാടാക്കിക്കൊടുക്കുന്ന ഗുസ്തികളിൽ എതിരാളികളെയെല്ലാം തോൽപ്പിച്ച് ഫയൽവാൻ ഗ്രാമാവാസികൾക്കിടയിൽ നായക പരിവേഷം നേടുന്നു. പിന്നീട് ഗ്രാമത്തിലെ സുന്ദരിയായ ചക്കരയെ കല്യാണം കഴിക്കുകയും ചെയ്യുന്നു.
ഫയല്വാന്മാര്ക്ക് ബ്രഹ്മചര്യം പ്രധാനമാണ്. ഗുസ്തിയെടുക്കുമ്പോള് മനസ്സ് തെറ്റാതിരിക്കാന്‍ ലങ്കോട്ടി വലിച്ചുകെട്ടിയുടുത്ത് വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഫയല്വാന് കിടപ്പറയില്‍ ഒരു പരാജയമാണെന്നത് നാട്ടില്‍ പെട്ടെന്നുതന്നെ പാട്ടായി.
പക്ഷെ ക്രമേണ ഗുസ്തിക്കാരാരും വരാതാവുകയും വരുമാനം കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോൾ, ധാരാളം ഭക്ഷണം കഴിക്കുകയും പണിയൊന്നും എടുക്കാതെ സദാ കസർത്തുമാത്രം ചെയ്യുന്ന ഫയൽവാൻ മേസ്തിരിക്കൊരു ബാധ്യതയാകുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അപമാനം സഹിക്കാന്‍ വയ്യാതെ എവിടെയെങ്കിലും ഗുസ്തി തരപ്പെടുത്താനായി ഫയല്വാന് ഒരു ദിവസം നാടുവിട്ടുപോകുന്നു.
ഫയല്വാന് മറ്റൊരു ദേശത്ത് ഇതുപോലെ വേറൊരു ഭാര്യയുള്ള വിവരം മേസ്തിരിയില്‍ നിന്നും അറിയുന്ന ചക്കര ആകെ തകര്‍ന്നു പോകുന്നു. നിഷേധിക്കപ്പെട്ട ദാമ്പത്യത്തിന്റെയും ഭര്‍ത്താവില്‍നിന്നുള്ള വഞ്ചനയുടെയും നീറ്റലില്‍ കഴിയുന്ന ചക്കര ഒരു ദിവസം പെട്ടി ഓട്ടോക്കാരന് ജോബിന് വഴങ്ങിക്കൊടുക്കുന്നു. ചക്കര ജോബില്നിന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചക്കരയെ കണ്ണന് സ്വീകരിക്കുന്നു.
പലയിടങ്ങളിൽ അലഞ്ഞ് തിരിച്ചെത്തുന്ന ഫയൽവാൻ താനില്ലാത്തപ്പോൾ നടന്ന കാര്യങ്ങളറിഞ്ഞ് രോഷംപൂണ്ട് മേസ്തിരിയേയും കണ്ണനേയും അക്രമിച്ച ശേഷം ചക്കരയെ അക്രമിക്കാൻ തുടങ്ങുന്നു. ചക്കരയ്ക്ക് തന്നെ വേണ്ടായിരുന്നു എന്ന സത്യം അവളിൽ നിന്നു മനസ്സിലാക്കിയ ഫയല്വാന് നിരാശനായി വന്നത് പോലെ എങ്ങോട്ടെന്നറിയാതെ നടന്നകലുന്നു .
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
Attachment | Size |
---|---|
![]() | 30.01 KB |