വിപിൻദാസ്

Vipindas

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന വിപിൻദാസ് തൃശൂർ ജില്ലയിലെ പഴയന്നൂരിൽ പള്ളിപ്പട്ട ശങ്കരൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1940 നവംബർ 26 ആം തിയതിയാണ് ജനിച്ചത്.

മലയാള സിനിമയ്ക്ക് മികച്ച ദൃശ്യസൗന്ദര്യം സമ്മാനിച്ചവരിൽ പ്രമുഖനായ ക്യാമറാമാനായിരുന്നു.

മുംബയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന സുബ്രതോ മിശ്രയുടെ സഹായിയായി സിനിമയിലെത്തിയ അദ്ദേഹം മീനകുമാരിയെ ക്യാമറയിൽ പകർത്തിയാണ് ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. ഈ ചിത്രം സ്ക്രീൻ മാസികയുടെ മുഖ ചിത്രമായി അന്ന് പ്രസിദ്ധീകരിച്ചിരുന്നു.

1969 ൽ തലാട്ട് എന്ന തമിഴ് ചിത്രത്തിന്റെ സംവിധാനവും ഛായഗ്രഹണവും നിർവഹിച്ചു. തുടർന്ന് മലയാളത്തിൽ പത്മരാജൻ/ ഭരതൻ/കെ. മധു/പി.എ.ബക്കർ/ഫാസിൽ/ഐ.വി.ശശി/ജോഷി/ഹരിഹരൻ തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹത്തിന് മണിമുഴക്കം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയീട്ടുണ്ട്

നിരവധി ഡോക്യുമെൻററികളും സംവിധാനം ചെയ്ത അദ്ദേഹം ഒരു കൊച്ചുസ്വപ്നം/പ്രതിധ്വനി എന്ന സിനിമ ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മണിമുഴക്കം/കബനീനദി ചുവന്നപ്പോൾ/അവളുടെ രാവുകൾ
ചില്ല്/ഒരിടത്തൊരു ഫയൽവാൻ/ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്/ഇരുപതാം നൂറ്റാണ്ട്/തത്വമസി/ജാഗ്രത/മൂന്നാംമുറ/കാറ്റത്തെ കിളിക്കൂട്/അടയാളം
ഒരു സിന്ദൂരപൊട്ടിന്റെ ഓർമയ്ക്ക്/മൈനാകം/നിറക്കൂട്ട്/ആൺകിളിയുടെ താരാട്ട്/മൗനം സമ്മതം/തുറമുഖം
രണ്ടാംവരവ്/തത്വമസി എന്നിവയാണ് അദ്ദേഹം ഛായാഗ്രാഹണം ചെയ്ത പ്രധാന ചിത്രങ്ങൾ.

ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങൾക്ക് ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

2010  ൽ  പുറത്തിറങ്ങിയ തത്വമസിയാണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രം.

വയനാട്ടിലെ വൈത്തിരിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് 2011 ഫെബ്രുവരി 12 ആം തിയതി തന്റെ 71 ആം വയസ്സിൽ അന്തരിച്ചു.

അംബിക മേനോനാണ് ഭാര്യ/സ്വരൂപ/ സത്യജിത്ത് എന്നിവർ മക്കളാണ്.