ഒരു സി ബി ഐ ഡയറിക്കുറിപ്പ്
ഒരു വീട്ടമ്മയുടെ ദുരൂഹമരണം രാഷ്ട്രീയ ഇടപെടലുകൾ കാരണം ആത്മഹത്യയായി എഴുതിത്തള്ളപ്പെടുന്നു. കോടതി ഇടപെടലിനെത്തുടർന്ന് അന്വേഷണം ഏറ്റെടുക്കുന്ന സിബിഐ ഓഫീസർ, താനാണ് കൊലയാളി എന്നു വിശ്വസിക്കുന്നയാളിനെപ്പോലും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുന്നു.
Actors & Characters
Actors | Character |
---|---|
സേതുരാമൻ അയ്യർ | |
ഡി വൈ എസ് പി ദേവദാസ് | |
ഹാരി | |
ചാക്കോ | |
വിക്രം | |
ഓമന | |
ആനി | |
തോമാച്ചൻ | |
സണ്ണി | |
ഔസേപ്പച്ചൻ | |
നാരായണൻ | |
മേരിച്ചേടത്തി | |
ജോണി | |
ഡി വൈ എസ് പി പ്രഭാകര വർമ്മ | |
സി ഐ അലക്സ് | |
വാസു | |
ഡോക്ടർ | |
സിസ്റ്റർ | |
സി ബി ഐ ചീഫ് | |
കൃഷ്ണൻ (ചീഫ് അക്കൗണ്ടന്റ്) |
Main Crew
കഥ സംഗ്രഹം
1988ലെ വൻഹിറ്റുകളിലൊന്നായ ഈ ചിത്രത്തെത്തുടർന്ന് തൊട്ടടുത്ത വർഷം തന്നെ ഇതിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. പിന്നീട് പതിനഞ്ചു വർഷങ്ങൾക്കു ശേഷം മൂന്നാം ഭാഗവും, അതിനടുത്ത വർഷം നാലാം ഭാഗവും വീണ്ടും പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞ് അഞ്ചാം ഭാഗവും ഇറങ്ങി.
ഒന്നാം ഭാഗത്തിൽ ശ്യാം പശ്ചാത്തല സംഗീതമായി നൽകിയ തീം മ്യൂസിക്ക് വളരെ വലിയ ഹിറ്റാവുകയും തുടർന്നു വന്ന ഭാഗങ്ങളിലും അതു തന്നെ ഉപയോഗിക്കുകയും ചെയ്തു
ബിസിനസ്സുകാരനായ ഔസേപ്പച്ചൻ്റെ (ജനാർദ്ദനൻ) മകൻ സണ്ണിയുടെ (ശ്രീനാഥ്) ഭാര്യ ഓമനയെ (ലിസി) ഒരു രാത്രിയിൽ വീടിനു പിറകിലെ സിമൻ്റ് തറയിൽ മുകളിൽ നിന്നു വീണു തലയടിച്ചുമരിച്ച നിലയിൽ കാണപ്പെടുന്നു. ഓമനയുടെ അപ്പനായ തോമാച്ചനും (ബഹദൂർ) ആനിക്കും (ഉർവശി) മരണത്തിൽ സംശയമുണ്ട്.
കേസന്വേഷണം DySP പ്രഭാകര വർമ്മയ്ക്കാണ് (ക്യാപ്റ്റൻ രാജു). സഹായികളായി കോൺസ്റ്റബിൾ ചാക്കോയും (മുകേഷ്) CI അലക്സു(കെ പി എ സി സണ്ണി)മുണ്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം, ഓമന രാത്രി 8 മണിക്കാണ് കൊല്ലപ്പെട്ടത്. തലയിലും കഴുത്തിലുമുള്ള മുറിപ്പാടുകളല്ലാതെ ബലപ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളില്ല. വീഴ്ചയിൽ തലയ്ക്കേറ്റ ആഘാതമാണ് മരണകാരണം.
വർമ്മ വീട്ടുകാരെയും വീടുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യുന്നു. താൻ രാത്രി വീട്ടിലെത്തിയപ്പോൾ, വീട്ടിൽ ആരെയും കാണാഞ്ഞിട്ട് വേലക്കാരിയെ വിളിക്കാൻ വീടിനു പിറകിലെത്തിയപ്പോഴാണ് ഓമനയുടെ മൃതദേഹം കണ്ടതെന്ന് ഔസേപ്പച്ചൻ പറയുന്നു. രാത്രി എട്ടുമണിയോടടുത്ത്, പുറത്തു പോകുന്നതിനു മുൻപ്, ഓമനയുമായി വഴക്കുണ്ടായെന്നും അവളെ കട്ടിലിലേക്ക് പിടിച്ചു തള്ളിയെന്നും സണ്ണി സമ്മതിക്കുന്നു. ഓമനകുറച്ചു കാലം മുൻപും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും കുട്ടികളില്ലാത്ത ദുഃഖമാവാം അതിനു കാരണമെന്നും അയാൾ പറയുന്നു
ചെവി കേൾക്കാത്ത, വേലക്കാരി മേരിക്ക് (അടൂർ ഭവാനി) പ്രത്യേകിച്ച് ഒന്നും പറയാനില്ല. അടുത്തു താമസിക്കുന്ന ശ്രീധരൻ (ടി പി മാധവൻ ), പക്ഷേ, പറയുന്നത് പത്തര മണിയോടടുപ്പിച്ച് എന്തോ വീഴുന്ന ശബ്ദം കേട്ടെന്നാണ്.
ആത്മഹത്യയാണെന്ന തോന്നലുണ്ടെങ്കിലും, ശ്രീധരൻ്റെ മൊഴി വർമ്മയെ ചിന്താക്കുഴപ്പത്തിലാക്കുന്നു. ആ പ്രദേശത്ത് പത്തു മണി വരെ മഴ പെയ്തെന്നും എട്ടു മണിക്കാണ് ഓമന ആത്മഹത്യ ചെയ്തതെങ്കിൽ ഓമനയുടെ ശരീരത്തിൽ മഴയുടെ നനവും തറയിൽ ചോര പടർന്ന പാടുകളും കാണുമായിരുന്നില്ലേ എന്നും ചാക്കോ സംശയിക്കുന്നു. ചാക്കോയുടെ നിരീക്ഷണങ്ങളിൽ കഴമ്പുണ്ടെന്ന് വർമ്മയ്ക്ക് തോന്നുന്നു. ഡ്രൈവർ വാസുവിനെ (കുണ്ടറ ജോണി) ചോദ്യം ചെയ്യണമെന്ന് അവർ തീരുമാനിക്കുന്നു. അവരുടെ ചർച്ചകൾ കേട്ട അലക്സ് കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഔസേപ്പച്ചൻ്റെ ഉറ്റ സ്നേഹിതനായ നാരായണനെ (പ്രതാപചന്ദ്രൻ) രഹസ്യമായി ഉപദേശിക്കുന്നു.
തുടർന്ന്, നാരായണൻ്റെ രാഷ്ട്രീയ ഇടപെടൽ കാരണം, വർമ്മയെയും ചാക്കോയേയും സ്ഥലം മാറ്റുന്നു. പകരം വരുന്നത് അഴിമതിക്കാരനെന്ന് പേരുകേട്ട DySP ദേവദാസ് (സുകുമാരൻ) ആണ്. അയാൾ തോമാച്ചൻ്റെ വീട്ടിലെത്തി തോമാച്ചനെയും ഇളയ മകൾ ആനിയെയും വിരട്ടുന്നു. ശ്രീധരനെ ഭേദ്യം ചെയ്ത് മൊഴിമാറ്റിക്കുന്നു.
കേസ് അട്ടിമറിക്കപ്പെടുന്നു എന്നു സംശയിക്കുന്ന അവറാച്ചൻ മന്ത്രിയെ കാണുന്നെങ്കിലും ഫലമുണ്ടാകുന്നില്ല. അതിനെത്തുടർന്ന് അവർ, ബന്ധുകൂടിയായ ചാക്കോയുടെ സഹായത്തോടെ, സിബിഐ അന്വേഷണത്തിനുള്ള കോടതി വിധി സമ്പാദിക്കുന്നു.
കേസന്വേഷണം ഏറ്റെടുക്കുന്ന സി.ബി.ഐ DySP സേതുരാമയ്യർ (മമ്മൂട്ടി) ഓമനയുടെ കുടുംബവുമായും ചാക്കോയുമായും സംസാരിക്കുന്നു. അവരുടെ വാദങ്ങളിൽ യുക്തിയുണ്ടെന്നു മനസ്സിലാക്കിയ അയ്യർ കേസുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നു. അദ്ദേഹം സഹായികളായി Cl ഹാരി (സുരേഷ് ഗോപി), SI വിക്രം (ജഗതി ശ്രീകുമാർ) എന്നിവരെ കൂടെക്കൂട്ടുന്നു.
ഔസേപ്പച്ചൻ്റെ ബാങ്ക് അക്കൗണ്ടുകളും ഓഫീസ് രേഖകളും പരിശോധിച്ചതിൽ നിന്ന്, ഓമന മരിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ സംശയാസ്പദമായ പണമിടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തുന്നു. തുടർന്ന് ഔസേപ്പച്ചൻ്റെ വീടിൻ്റെ മുകളിൽ നിന്ന് ഡമ്മികളിട്ടു നടത്തിയ പരീക്ഷണം വഴിയും ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫുകളിലെ സൂചനകളിൽ നിന്നും മൃതശരീരം താഴേക്കെറിഞ്ഞതാണെന്ന നിഗമനത്തിൽ അവരെത്തുന്നു.
മരണസമയത്ത് ഓമന ഉടുത്തിരുന്ന സാരിയിൽ അരയുടെ ഭാഗത്ത് രക്തക്കറ കാണുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അരയ്ക്ക് മുകളിൽ മാത്രമേ പരിക്കുകളുള്ളൂ എന്ന കാരണത്താൽ അയ്യർക്ക് സംശയമുണ്ടാവുന്നു.
അയ്യരും സംഘവും വേലക്കാരി മേരിയെ ചോദ്യം ചെയ്യുന്നു. ഓമന മരണമടഞ്ഞ രാത്രിയിൽ അവളും സണ്ണിയും തമ്മിൽ വഴക്കുണ്ടായെന്നും "ഞാൻ ഈ വീട്ടിൽ ആരുടെയൊക്കെ ഭാര്യയായിരിക്കണം" എന്ന ഓമന ചോദിച്ചതിൽ പ്രകോപിതനായ സണ്ണി അവളെ അടിച്ചെന്നും അവൾ തല കട്ടിലിടിച്ച് ബോധം പോയെന്നും മേരി പറയുന്നു.
ഡ്രൈവർ വാസു അറസ്റ്റിലാകുന്നു. വാസുവിന് വന്ന ഒരു പണയച്ചീട്ട് പിന്തുടർന്ന്, ബാങ്കിൽ പണയം വച്ച ഓമനയുടെ ആഭരണങ്ങൾ ഹാരി കണ്ടെത്തുന്നു. തുടർന്ന് വാസു ചില പ്രധാന വെളിപ്പെടുത്തലുകൾ നടത്തുന്നു.