ദളപതി ദിനേശ്

Dhalapathi Dinesh
Date of Birth: 
Friday, 17 May, 1963
തളപതി ദിനേശ്

ചെന്നൈ സ്വദേശിയായ ദിനേശ് 1985 ൽ നാൻ സിഗപ്പു മനിതൻ എന്ന തമിഴ് ചിത്രത്തിലൂടെ എക്സ്ട്രാ ഫൈറ്ററായി സിനിമയിലെത്തി. തുടർന്ന് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സംഘട്ടന സംവിധായകനായി മാറിയ ഇദ്ദേഹം നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ കൗരവർ, യാദവം, നരൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു. ദിനേശിൻ്റെ മക്കളായ ഹരി ദിനേശ്, പ്രദീപ് ദിനേശ് എന്നിവരും സംഘട്ടന സംവിധായകരായി സിനിമാരംഗത്തുണ്ട്.